വാഷിങ്ടൺ: ഇന്ത്യയിൽ ഭരണകക്ഷിക്ക് അനുകൂലമായി വാർത്തയെഴുതാൻ തയാറാകാത്ത മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന ഹിന്ദുത്വ സംഘടനയെ നിരോധിക്കണമെന്ന് ആഗോള മാധ്യമ നിരീക്ഷണ സമിതിയായ റിപ്പോർേട്ടസ് വിതൗട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്).
ഇന്ത്യയിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ജീവന് ഭീഷണിയില്ലാെത സ്വതന്ത്രമായി േജാലിചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ആർ.എസ്.എഫ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇന്ത്യൻ ജനാധിപത്യം ഒരു മിഥ്യയായി മാറുമെന്നും ആർ.എസ്.എഫ് മേധാവി ഡാനിയൽ ബുസ്റ്റാഡ് പറഞ്ഞു.
തീവ്രഹിന്ദുത്വ രാഷ്ട്രീയത്തെ ശക്തമായി വിമർശിച്ച മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലേങ്കഷ് കൊല്ലപ്പെട്ട സംഭവവും അദ്ദേഹം ഉണർത്തി. ഇത്തരം തീവ്രവാദ സംഘടനകളുടെ ഭീഷണികളിൽനിന്ന് മാധ്യമപ്രവർത്തകർക്ക് സുരക്ഷ നൽകേണ്ടത് അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.