ന്യൂയോർക്: ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന് കീഴിലുള്ള വിഡിയോ ഷെയറിങ് ആപ്പായ ടിക്ടോക് ഏറ്റെടുക്കാൻ അമേരിക്കൻ കമ്പനിയായ മൈക്രോസോഫ്റ്റിന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് 45 ദിവസം അനുവദിച്ചതായി റിപ്പോർട്ട്.
ൈമേകാസോഫ്റ്റും ബൈറ്റ് ഡാൻസും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ അമേരിക്കയിൽ ഉടൻ ടിക്ടോക് നിരോധിക്കില്ല. മൈക്രോസോഫ്റ്റിെൻറ ഇന്ത്യൻ വംശജനായ സി.ഇ.ഒ സത്യ നാദെല്ല ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സാമ്പത്തിക അടിയന്തരാവസ്ഥ അധികാരം ഉപയോഗിച്ച് ഉടൻ ടിക്ടോക് നിരോധിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്.
ട്രംപ്- നാദെല്ല കൂടിക്കാഴ്ച വിജയിച്ച സാഹചര്യത്തിൽ അമേരിക്കയിലെ ടിക്ടോക്കിെൻറ പ്രവർത്തനം ഏറ്റെടുക്കാനുള്ള ചർച്ചകൾക്ക് തയാറാകുകയാണെന്ന് മൈക്രോസോഫ്റ്റ് വാർത്തക്കുറിപ്പിൽ അറിയിച്ചു. സെപ്റ്റംബർ 15നകം ഏറ്റെടുക്കൽ പൂർത്തിയാക്കാനാണ് ശ്രമം. പൂർണ സുരക്ഷ പരിശോധനക്കും അമേരിക്കൻ സമ്പദ്വ്യവസ്ഥക്ക് ഗുണമാകുമെന്നും ഉറപ്പുവരുത്തിയാകും ഏറ്റെടുക്കൽ.
ബൈറ്റ് ഡാൻസുമായി നടക്കുന്ന ചർച്ചകൾക്കിടെ, ട്രംപുമായും സർക്കാറുമായും കൂടിയാലോചനകൾ നടത്തുമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ബൈറ്റ് ഡാൻസിൽ നിന്ന് ടിക്ടോക്കിെൻറ അമേരിക്കയിലെ പ്രവർത്തനം ഏറ്റെടുക്കുന്നതിന് മൈക്രോസോഫ്റ്റ് നേരത്തേ ചർച്ചകൾ ആരംഭിച്ചിരുെന്നങ്കിലും നിരോധിക്കുമെന്ന ട്രംപിെൻറ പ്രഖ്യാപനത്തോടെ ഇത് നിലക്കുകയായിരുന്നു.
അതേസമയം, കാനഡ, ആസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലെ ടിക്ടോക്കിെൻറ പ്രവർത്തനങ്ങളും മൈക്രോസോഫ്റ്റ് ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.ടിക്ടോക് ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റിന് 45 ദിവസം നൽകി ട്രംപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.