കാരക്കസ്: വെനിസ്വേല പ്രതിപക്ഷ നേതാവ് യുവാൻ ഗയ്ദോക്ക് സുപ്രീം കോടതിയുടെ യാത്രാവിലക്ക്. രാജ്യം വിടുന്നതിൽ നിന്നാണ് ഗയ്േദായെ കോടതി വിലക്കിയത്. അേദ്ദഹത്തിെൻറ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു.
രാജ്യത്തിെൻറ സമാധാനത്തിന് ഭംഗം വരുത്തുന്ന നടപടികൾ സ്വീകരിച്ച പ്രതിപക്ഷ നേതാവ്, അദ്ദേഹത്തിന് എതിരായ അന്വേഷണം പൂർത്തിയാകുന്നതു വരെ രാജ്യം വിട്ടുപോകരുത് - കോടതി ഉത്തരവിട്ടു.
രാജ്യത്തെ അധികാര വടംവലിയാണ് സുപ്രീംകോടതി ഇടപെടലിലേക്ക് നയിച്ചത്. നേരത്തെ ഇടക്കാല പ്രസിഡൻറായി ഗയ്ദോ സ്വയം അവരോധിച്ചിരുന്നു. ഗയ്ദോയുടെ നടപടിയെ യു.എസ് പിന്തുണക്കുകയും പ്രസിഡൻറ് നികളസ് മദൂറോയെ അട്ടിമറിക്കാനുള്ള ശ്രമവും നടന്നിരുന്നു. എന്നാൽ വെനിസ്വേലയിൽ പുറത്തുനിന്ന് ൈസനിക ഇടപെടൽ നടത്തുന്നതിനെ അമേരിക്കൻ രാജ്യങ്ങൾ എതിർത്തിരുന്നു.
രാജ്യത്ത് നടന്ന സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളിൽ 40 ഒാളം പേർ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭങ്ങളും സാമ്പത്തിക പ്രതിസന്ധിയും മൂലം നട്ടം തിരിയുകയാണ് വെനിസ്വേല. അതിനിടെയാണ് മദൂറോ രണ്ടാം തവണയും അധികാരത്തിലേറിയത്.
2013ൽ ഉൗഗോ ചാവെസ് അന്തരിച്ചതിനെ തുടർന്നാണ് മദൂറോ അധികാരത്തിലെത്തിയത്. ഇൗമാസം അദ്ദേഹം രണ്ടാമതും പ്രസിഡൻറായി അധികാരമേറ്റു. പ്രതിപക്ഷത്തെ മത്സരിക്കുന്നതിൽ നിന്ന് വിലക്ക് ഏകപക്ഷീയമായി തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. പ്രതിപക്ഷത്തിെൻറ എതിർപ്പു ഭയന്ന് സുപ്രീംേകാടതിയിലായിരുന്നു മദൂറോയുടെ സത്യപ്രതിജ്ഞ.
തുടർന്നാണ് ഇടക്കാല പ്രസിഡൻറായി ഗയ്ദോ സ്വയം സ്ഥാനമേറ്റത്. ആയിരക്കണക്കിന് അനുയായികളെ സാക്ഷിയാക്കിയായിരുന്നു ഗയ്ദോ പ്രതീകാത്മക പ്രസിഡൻറായി സ്വയം അധികാരമേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.