കോവിഡ്​ ഭീതിക്കിടയിലും ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തി ട്രംപ്​

വാഷിങ്​ടൺ: കോവിഡ്​ 19 വൈറസ്​ ലോകത്ത്​ ഭീതി വിതക്കുന്നതിനിടയിലും ലോ​കാരോഗ്യ സംഘടനക്കെതിരെ ഭീഷണിയുമായി യു. എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. ​ലോകാരോഗ്യസംഘടന ചൈനക്ക്​ അനുകൂലമായാണ്​ നിലപാടെടുക്കുന്നതെന്നാണ്​ ട്രംപ ി​​​െൻറ പ്രധാന ആരോപണം. രോഗബാധ തടഞ്ഞു നിർത്തുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ്​ ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ്​ ​ട്രംപി​​​െൻറ പരാമർശം.

ലോകാരോഗ്യ സംഘടനക്ക്​ അമേരിക്ക നൽകുന്ന ഫണ്ട്​ നിർത്തലാക്കുമെന്നും ട്രംപ്​ ഭീഷണി മുഴക്കി. ലോകാരോഗ്യസംഘടനക്കെതിരെ ശക്​തമായ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസിൽ കോവിഡ്​ 19 വൈറസിനെ പ്രതിരോധിക്കുന്നതിൽ ട്രംപ്​ ഭരണകൂടത്തിന്​ പറ്റിയ പിഴവുകൾ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചതാണ്​ യു.എസ്​ പ്രസിഡൻറിനെ ചൊടിപ്പിച്ചതെന്നാണ്​ സൂചന.

അതേസമയം, യു.എസിൽ കോവിഡ്​ ബാധിതരുടെ എണ്ണം നാല്​ ലക്ഷം കടന്നു​. ഇതുവരെ 12,854 പേർ കോവിഡ്​ ബാധിച്ച്​ യു.എസിൽ മരിച്ചിട്ടുണ്ട്​. 21,674 പേർ രോഗമുക്​തി നേടി. ​

Tags:    
News Summary - Trump Attacks W.H.O. Over Criticisms of U.S. Approach to Coronavirus-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.