വാഷിങ്ടൺ: മദ്യം കൈകൊണ്ട് തൊടാറില്ലെന്നും പുകവലിക്കാറില്ലെന്നും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യു.എസിലെ ലഹരിമരുന്ന് ദുരന്തത്തെ ഇല്ലാതാക്കുന്നതിനായി പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സംസാരിക്കുമ്പോഴായിരുന്നു ട്രംപ് മനസ്സുതുറന്നത്.
സഹോദരെൻറ ദുരനുഭവമാണ് തന്നെയിതിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സുന്ദരനും മിടുക്കനും മികച്ച വ്യക്തിത്വവുമുള്ള സഹോദരൻ ഡോണൾഡ് ഫ്രഡ് കടുത്ത മദ്യാപാനിയായിരുന്നുവത്രെ. അത് നിർത്താൻ കഴിയാതെവന്നപ്പോൾ ട്രംപിനെ ഒരിക്കലും മദ്യപിക്കരുതെന്ന് ഉപദേശിക്കാനും ഫ്രഡ് മറന്നില്ല.
മദ്യത്തിനടിമപ്പെട്ടാണ് 1981ൽ 43ാം വയസ്സിൽ ഫ്രഡ് മരിച്ചത്. ഫ്രഡിന് കൊടുത്ത വാക്ക് പാലിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. അതിനിടെ ട്രംപിെൻറ അവകാശവാദത്തെ, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെക്കൊപ്പം മദ്യഗ്ലാസുയർത്തി ചിയേഴ്സ് പറയുന്ന ട്രംപിെൻറ ചിത്രവുമായാണ് സമൂഹമാധ്യമങ്ങൾ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.