വാഷിങ്ടൺ: കോവിഡ് -19 രൂക്ഷമായി പടരുന്ന സാഹചര്യത്തിൽ യു.എസിൽ പ്രസിഡൻറ് ഡോണൾഡ ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈറസ് ബാധയെ പ്രതിരോധിക്കാനായി 5000 കോടി ഡോള റും അനുവദിച്ചിട്ടുണ്ട്. കോവിഡ് -19 വൈറസ് ബാധിച്ച് യു.എസിൽ 41 പേരാണ് മരിച്ചത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ നാഷനൽ ഫെഡറൽ എമർജൻസി മാനേജ്െമൻറ് ഏജൻസിക്ക് സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങളെ സഹായിക്കാൻ സാധിക്കും. ജനങ്ങൾക്ക് ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ ഫലപ്രദമായി ലഭ്യമാക്കാൻ ചില നിയമങ്ങളിൽ ഇളവുകൾ അനുവദിക്കാനും ധാരണയായിട്ടുണ്ട്.
അടിയന്തര പ്രവർത്തന കേന്ദ്രങ്ങൾ ഉടൻ സജ്ജമാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. യു.എസിലെ ഏതാനും സംസ്ഥാനങ്ങൾ ഇതിനകം പ്രാദേശിക ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതിനിടെ, ട്രംപിെൻറ പ്രഖ്യാപനത്തിനു പിന്നാലെ കോവിഡ് ബാധിതർക്ക് സഹായപാക്കേജ് പാസാക്കി യു.എസ് ജനപ്രതിധിനി സഭ.
40 നെതിരെ 363വോട്ടുകൾക്ക് പാസാക്കിയ പ്രമേയം സെനറ്റിെൻറ പരിഗണനക്ക് വിട്ടു. ബില്ലിനെ പിന്തുണച്ച ട്രംപ് സെനറ്റും പാസാക്കണമെന്ന് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.