വാഷിങ്ടൺ: പരമ്പരാഗത കീഴ്വഴക്കങ്ങൾ തെറ്റിച്ച് ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കാനും യു.എസ് എംബസി അവിേടക്ക് മാറ്റുന്നതിനുമുള്ള തീരുമാനം പ്രസിഡൻറ് ഡോണൾഡ് ട്രംപ് താൽക്കാലികമായി മാറ്റിവെച്ചു. തിങ്കളാഴ്ചയായിരുന്നു യു.എസ് എംബസി കിഴക്കൻ ജറൂസലമിലേക്ക് മാറ്റുന്ന കാര്യം പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്. തീരുമാനത്തിെൻറ ദൂരവ്യാപകഫലങ്ങളെ കുറിച്ച് ലോകനേതാക്കൾ ട്രംപുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു.
േജാർഡൻ, തുർക്കി ഉൾപ്പെടെയുള്ള രാജ്യങ്ങളും യു.എസിനെതിരെ രംഗത്തുവന്നു. ഇതുസംബന്ധിച്ച അന്തിമതീരുമാനം എന്നാണെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിയില്ല. തീരുമാനവുമായി മുന്നോട്ടുപോകാനാണ് ട്രംപ് ഉദ്ദേശിക്കുന്നതെന്ന സൂചനയും വൈറ്റ്ഹൗസ് വൃത്തങ്ങൾ നൽകി. ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിലെ സുപ്രധാന വിഷയമാണ് ജറൂസലം. ജറൂസലം തങ്ങളുടെ തലസ്ഥാനമാണെന്നാണ് ഇരുരാജ്യങ്ങളും അവകാശപ്പെടുന്നത്. എന്നാൽ ഇസ്രായേലിെൻറ അവകാശവാദത്തെ അന്താരാഷ്ട്ര ലോകം അംഗീകരിക്കുന്നില്ല. കിഴക്കൻ ജറൂസലം തലസ്ഥാനമായി രാഷ്ട്രം വേണമെന്നാണ് ഫലസ്തീെൻറ ആവശ്യം. ചരിത്രം തിരുത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകുകയാണെങ്കിൽ കനത്ത പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് തുർക്കി താക്കീതു നൽകി. ട്രംപിെൻറ നീക്കം മുസ്ലിംകളെ സംബന്ധിച്ച് ചുവന്നരേഖയാണെന്നു പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ വ്യക്തമാക്കി. മേഖലയിലെ സമാധാനം തകർക്കാനുള്ള നീക്കങ്ങളാണ് യു.എസ് നടത്തുന്നതെന്ന് ഉപ പ്രധാനമന്ത്രി ബെകിർ ബൊസ്ദാഗ് ആരോപിച്ചു.
ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ട്രംപുമായി ടെലിഫോൺ ചർച്ച നടത്തി തീരുമാനത്തിൽനിന്ന് പിന്മാറണമെന്ന് അഭ്യർഥിച്ചിരുന്നു. ഫലസ്തീൻ അധികൃതരുടെ അഭ്യർഥനയെ തുടർന്ന് അറബ് ലീഗ് പ്രത്യേക യോഗം ചേരുകയും ചെയ്തു. തീരുമാനവുമായി മുന്നോട്ടുപോവുകയാണെങ്കിൽ യു.എസുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുമെന്ന് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് മുന്നറിയിപ്പു നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.