വാഷിങ്ടൺ: ഉത്തരകൊറിയ നടത്തിയ ഹൃസ്വദൂര മിസൈൽ പരീക്ഷണത്തിൽ ആശങ്കയില്ലെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അമേരിക്കയിലെ ഒരുവിഭാഗം ജനങ്ങളും മറ്റ് ചിലരും ഭയപ്പെടുന്നത് പോലെ ഉത്തരകൊറിയ നടത്തിയ മിസൈൽ പരീക്ഷണത്തിൽ തനിക്ക് ആശങ്കയില്ലെന്ന് ട്രംപ് കുറിച്ചു.
ചെറിയ മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. അതിൽ ആശങ്കയില്ല. തനിക്ക് നൽകിയ വാക്ക് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാനിലേക്ക് നാല് ദിവസത്തെ സന്ദർശനത്തിന് പുറപ്പെടും മുമ്പായിരുന്നു ട്രംപിൻെറ പ്രസ്താവന. ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേയുമായി ട്രംപ് കൂടികാഴ്ച നടത്തും. അതേ സമയം, യു.എന്നിൻെറ നിയമങ്ങൾ ലംഘിച്ചാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണമെന്ന് ട്രംപ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.