വാഷിങ്ടൺ: അടുത്ത പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ താൻ വീണ്ടും ജയിക്കാതിരിക്കാൻ ചൈന ആവു ന്നതെല്ലാം ചെയ്യുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആരോപിച്ചു. കോവിഡ് പട രാൻ ഉത്തരവാദി ചൈനയാണെന്ന നിലയിൽ ട്രംപ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു.
‘റോയിറ്റേഴ്സു’മായുള്ള അഭിമുഖത്തിലാണ് പ്രസിഡൻറ് പുതിയ ആരോപണം ഉന്നയിച്ചത്. കോവിഡ് വിവരം പുറംലോകത്തെ അറിയിക്കുന്നതിൽ ചൈന കാലതാമസം വരുത്തിയെന്ന് അദ്ദേഹം ആവർത്തിച്ചു. തനിക്കെതിരെ ഡെമോക്രാറ്റുകളുടെ സ്ഥാനാർഥിയായി വരാൻ സാധ്യതയുള്ള ജോ ബൈഡൻ ജയിക്കണമെന്നാണ് ചൈനയുടെ ആഗ്രഹം.
ബൈഡെൻറ ജയസാധ്യത സംബന്ധിച്ച കണക്കുകളിൽ സംശയമുണ്ട്. ഈ രാജ്യത്തെ ജനങ്ങൾ നല്ല ബോധമുള്ളവരാണ്. കാര്യപ്രാപ്തിയില്ലാത്ത ഒരാളെ അവർ തെരഞ്ഞെടുക്കുമെന്ന് ഞാൻ കരുതുന്നില്ല. -ട്രംപ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.