വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇനിമുതൽ അമേരിക്കയിലെ മുഖ്യധാര പ ത്രങ്ങളായ വാഷിങ്ടൺ പോസ്റ്റിന്റെയും ന്യൂയോർക് ടൈംസിെൻറയും വരിക്കാരനല്ല. തന്റെ പാത പിന്തുടർന്ന് മറ്റ് സർക്കാർ ഏജൻസികളും വ്യാജവാർത്തകൾ നൽകുന്ന ഈ പത്രങ്ങളുട െ വരിസംഖ്യ അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.
ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ന്യൂയോർക് ൈടംസിെൻറയും വാഷിങ്ടൺ പോസ്റ്റിെൻറയും വരിക്കാരനാകുന്നത് നിർത്തുമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. വൈറ്റ്ഹൗസിൽ ഇത്തരം വ്യാജപത്രങ്ങൾആവശ്യമില്ലെന്നായിരുന്നു പറഞ്ഞത്. ഇതിനെക്കുറിച്ച് ഇരുമാധ്യമങ്ങളുടെയും അധികൃതർ പ്രതികരിച്ചിട്ടില്ല.
വാൾസ്ട്രീറ്റ് ജേണൽ, യു.എസ്.എ ടുേഡ, ദ ഫിനാൻഷ്യൽ ടൈംസ്, ന്യൂയോർക് പോസ്റ്റ് തുടങ്ങിയ പത്രങ്ങൾ വരുത്തുന്നത് തുടരാനും വൈറ്റ്ഹൗസ് തീരുമാനിച്ചു. ഇതിൽ ന്യൂയോർക് പോസ്റ്റിനോടാണ് ട്രംപിന് കൂടുതൽ താൽപര്യം. ആദ്യമായല്ല ഒരു യു.എസ് പ്രസിഡൻറ് ഇത്തരത്തിൽ പത്രങ്ങളുടെ വരിക്കാരനാകുന്നത് അവസാനിപ്പിക്കുന്നത്.
1962ൽ മോശമായ കവറേജ് നൽകിയതിൽ പ്രതിഷേധിച്ച് ദ ന്യൂയോർക് ഹെറാൾഡ് ട്രൈബ്യൂൺ വൈറ്റ്ഹൗസിൽ വരുത്തുന്നത് അന്നത്തെ പ്രസിഡൻറായിരുന്ന ജോൺ എഫ് കെന്നഡി അവസാനിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.