വാഷിങ്ടൺ: തെൻറ സമൂഹമാധ്യമ ഉപയോഗത്തെ ന്യായീകരിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. പ്രസിഡൻറ് എന്ന നിലയിലല്ല താൻ സമൂഹമാധ്യമം ഉപയോഗിക്കുന്നത്. ആധുനികകാലത്തെ പ്രസിഡൻറുമാർ ഇങ്ങനെയാണ്. ഇതായിരുന്നു വിമർശനങ്ങൾക്ക് മറുപടിയായി ട്രംപിെൻറ ട്വീറ്റ്. ട്രംപിെൻറ ചില ട്വീറ്റുകളെ ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ അംഗങ്ങൾ വിമർശിച്ചിരുന്നു. പ്രസിഡൻറ് സഹായികളും ഇക്കാര്യത്തിൽ ആശങ്കയിലായിരുന്നു. എന്നാൽ, വ്യാജവാർത്തകൾ പടച്ചുവിടുന്ന മുഖ്യധാര മാധ്യമങ്ങളെ ഒഴിവാക്കി പൊതുജനങ്ങളുമായി സംവദിക്കാനുള്ള വേദിയാണ് സമൂഹമാധ്യമങ്ങളെന്നാണ് ട്രംപിെൻറ വാദം. ട്വിറ്ററിൽ 3.3 കോടി ആളുകളാണ് ട്രംപിനെ പിന്തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.