ലോ​ക​വ്യാ​പാ​ര സം​ഘ​ട​ന​യി​ൽ​നി​ന്ന്​ യു.​എ​സ്​ പി​ന്മാ​റില്ല –ട്രം​പ്​

വാ​ഷി​ങ്​​ട​ൺ: ലോ​ക വ്യാ​പ​ര​സം​ഘ​ട​ന​യി​ൽ (ഡ​ബ്ല്യു.​ടി.​ഒ)​നി​ന്ന്​ യു.​എ​സ്​ പി​ന്മാ​റു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. അ​തേ​സ​മ​യം, ഡ​ബ്ല്യു.​ടി.​ഒ അ​മേ​രി​ക്ക​യെ വ​ള​രെ മോ​ശ​മാ​യാ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന്​ ട്രം​പ്​ കു​റ്റ​പ്പെ​ടു​ത്തി.

ഡ​ബ്ല്യു.​ടി.​ഒ​യി​ൽ​നി​ന്ന്​ യു.​എ​സി​നെ പി​ൻ​വ​ലി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്​ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ടെ​യാ​ണ്​ ട്രം​പി​​​െൻറ പ്ര​സ്​​താ​വ​ന. എ​ല്ലാ​ക്കാ​ല​ത്തും ഡ​ബ്ല്യു.​ടി.​ഒ​ക്ക്​ എ​തി​രു നി​ൽ​ക്കു​ന്ന ട്രം​പ്​ സം​ഘ​ട​ന പ​ക്ഷ​പാ​ത​മാ​യാ​ണ്​ യു.​എ​സി​നോ​ട്​ പെ​രു​മാ​റു​​ന്ന​തെ​ന്നും പ​രാ​തി​പ്പെ​ടാ​റു​മു​ണ്ട്. 

ലോ​ക വ്യാ​പാ​ര​സം​ഘ​ട​ന​യി​ൽ ചൈ​ന​യെ​പ്പോ​ലു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്ക്​ ​േ​മ​ൽ​ക്കൈ നേ​ടാ​ൻ സ​ഹാ​യി​ച്ച​ത്​ യു.​എ​സി​​​െൻറ മു​ൻ ഭ​ര​ണാ​ധി​കാ​രി​ക​ളാ​ണെ​ന്നും ട്രം​പ്​ ആ​രോ​പി​ച്ചു.
 

Tags:    
News Summary - trump wto- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.