വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മരുമകനും പ്രധാന ഉപദേശകനുമായ ജാരദ് കുഷ്നർ സന്ദർശനത്തിന് ഇറാഖിലെത്തി. ജോയൻറ് ചീഫ് ഒാഫ് സ്റ്റാഫ് ജനറൽ ജോസഫ് ഡൺഫോഡുമൊത്താണ് പശ്ചിമേഷ്യൻ സന്ദർശനത്തിന് കുഷ്നർ എത്തിയിരിക്കുന്നത്. സന്ദർശനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. െഎ.എസിനെതിരായ യുദ്ധം ചർച്ചകളിൽ പ്രധാന അജണ്ടയാകുമെന്നാണ് കരുതുന്നത്. നേരത്തെ ഭരണത്തിൽ പങ്കാളിയല്ലാതിരുന്ന കുഷ്നർ ട്രംപിെൻറ വിജയത്തോടെയാണ് ശ്രദ്ധേയനായിത്തുടങ്ങിയത്. അമേരിക്കയുടെ വിദേശ നയങ്ങളിലടക്കം ഇദ്ദേഹത്തിന് ഇപ്പോൾ വ്യക്തമായ സ്വാധീനമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.