വാഷിങ്ടൺ: പ്രസിഡൻറ് ഡോണൾഡ് ട്രംപിന് തിരിച്ചടി നൽകി ആർട്ടിക് സമുദ്രത്തിലെ എണ്ണ ഖനനത്തിന് നിരോധനം. ഖന നം നിയമവിരുദ്ധമാണെന്ന് ഫെഡറൽ ജഡ്ജി ഉത്തരവിട്ടു. ഖനനം നിരോധിച്ചുള്ള മുൻ പ്രസിഡൻറ് ബരാക് ഒബാമയുടെ ഉത്തരവ് ട്രംപ് നേരത്തെ മരവിപ്പിച്ചിരുന്നു.
അലാസ്ക കോടതി ജഡ്ജി ഷാരൺ.എൽ.ഗ്ലെൻസനാണ് ഖനനം നിരോധിച്ച് ഉത്തരവിറക്കിയത്. ബരാക് ഒബാമയുടെ ഭരണകാലത്ത് ആർട്ടിക് സമുദ്രത്തിലെ 120 മില്യൺ ഏക്കറിലും അറ്റ്ലാൻറിക് സമുദ്രത്തിലെ 3.8 മില്യൺ ഏക്കറിലെയും ഖനനം നിരോധിച്ചുള്ള ഉത്തരവാണ് കോടതി പുനസ്ഥാപിച്ചത്.
ഖനനം നടത്തുന്നത് പ്രദേശത്തെ ആവാസവ്യവസ്ഥയിൽ പ്രശ്നങ്ങളുണ്ടാക്കും എന്ന് തിരിച്ചറിഞ്ഞായിരുന്നു ഇതിന് ഒബാമ നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ 2017 ഏപ്രിലിൽ ട്രംപ് ഭരണകൂടം ഖനനത്തിനുള്ള വിലക്ക് നീക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.