ട്രംപിൻറെ അക്കൗണ്ട് പൂട്ടി ട്വിറ്റർ ജീവനക്കാരൻ 

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ സ്വകാര്യ അക്കൗണ്ട്  ട്വിറ്റർ ജീവനക്കാരൻ നിർജ്ജീവമാക്കി. 11 മിനിറ്റ് കഴിഞ്ഞാണ് ട്രംപിന് അക്കൗണ്ട് തിരികെ ലഭിച്ചത്. കമ്പനിയിൽ നിന്നും പിരിഞ്ഞ് പോകുന്ന ജീവനക്കാരനാണ് തൻെറ ജോലിയുടെ അവസാന ദിനം ട്രംപിൻെറ അക്കൗണ്ട് ഇല്ലാതാക്കിയത്. സംഭവത്തിൽ തങ്ങൾ അന്വേഷണം നടത്തുന്നതായി ട്വിറ്റർ വ്യക്തമാക്കി.

ജീവനക്കാരൻെറ നടപടിയെ സ്വാഗതം ചെയ്ത് ട്രംപ് വിമർശകർ രംഗത്തെത്തി. ഈ തെറ്റ് ഇടക്കിടക്ക് ആവർത്തിക്കാനും ട്രംപിൻെറ അക്കൗണ്ട് എന്നന്നേക്കുമായി ഇല്ലാതാക്കാനും അവർ ട്വിറ്ററിനോട് അഭ്യർത്ഥിച്ചു. 
 

Tags:    
News Summary - Twitter employee deactivates Trump's account- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.