വാഷിങ്ടൺ: കെൻറകിയിൽ വിദ്യാർഥി സ്കൂളിൽ നടത്തിയ വെടിവെപ്പിൽ രണ്ട് സഹപാഠികൾ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ കെൻറകിയിലെ ഹൈസ്കൂളിലാണ് സംഭവം. ബെയ്ലി നിക്കോൾ ഹോൾട്ട്, പ്രെസ്റ്റൺ റയാൻ കോപ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് കെൻറകി പൊലീസ് കമീഷണർ റിച്ചാർഡ് സാൻഡേർസ് പറഞ്ഞു. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്.
സ്കൂളിെൻറ നടുമുറ്റത്ത് കൈതോക്കുമായെത്തിയ 15കാരൻ വിദ്യാർഥികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം വിദ്യാർഥി ഒാടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസെത്തി പിടികൂടി. ആക്രമണം നടത്തിയ വിദ്യാർഥിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിദ്യാർഥിക്കെതിരെ െകാലപാതകം, െകാലപാതകശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
2018ൽ രാജ്യത്ത് നടക്കുന്ന ആദ്യ ആക്രമണമാണിത്. ആക്രമണത്തിെൻറ ഉദ്ദേശ്യമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. വിദ്യാർഥിയുടെ സ്വഭാവവും കുടുംബപശ്ചാത്തലവും പൊലീസ് പരിശോധിച്ചുവരുകയാണ്. ആക്രമണം നടന്നയുടൻ നിരവധി വിദ്യാർഥികൾ സ്കൂളിന് പുറത്തേക്കോടി കാറുകളിലും മറ്റു സുരക്ഷിത സ്ഥങ്ങളിലും അഭയം പ്രാപിച്ചു. പിന്നീട് വിദ്യാർഥികെള രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.