കറാക്കസ്: വെനിസ്വേലൻ പ്രസിഡൻറ് നികളസ് മദൂറോക്കു കീഴിൽ രാജ്യത്ത് രാഷ്ട്രീയ-സാമ്പത്തിക അരക്ഷിതാവസ്ഥ രൂക്ഷമായതോടെ വൻതോതിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്ന് യു.എൻ. സൈന്യത്തെയും പൊലീസിനെയും ഉപയോഗിച്ച് യുവാക്കളെ നിഷ്കരുണം കൊന്നൊടുക്കുകയാണെന്നും അടിയന്തരമായി അന്താരാഷ്ട്ര അന്വേഷണം നടത്തേണ്ടതുണ്ടെന്നും യു.എൻ മനുഷ്യാവകാശ മേധാവി സെയ്ദ് റഅദ് അൽ ഹുസൈൻ പറഞ്ഞു.
500ലധികം പേരെ ഒരു കുറ്റവുമില്ലാതെ സർക്കാർ കൊന്നൊടുക്കിയതായി യു.എൻ ഹൈകമീഷണർ നേരത്തേ ആരോപിച്ചു. മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കാനുള്ള സംഘത്തെ വെനിേസ്വല തടഞ്ഞിരുന്നു. ഇൗ വർഷം ആദ്യത്തിൽ വിമത പൊലീസ് മേധാവി ഒാസ്കർ പെരസിനെയും കൂട്ടാളികളെയും കീഴടങ്ങാൻ സന്നദ്ധത അറിയിച്ചതിനുശേഷവും സർക്കാർ സുരക്ഷസേന വെടിവെച്ചുകൊന്നത് വ്യാപക പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു.
പ്രസിഡൻറ് മദൂറോ ജനാധിപത്യ മര്യാദകൾ ലംഘിച്ച് അധികാരം കേന്ദ്രീകരിക്കാൻ ശ്രമംനടത്തുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ കഴിഞ്ഞ വർഷംതന്നെ യു.എന്നിനെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.