യുനൈറ്റഡ് നാഷൻസ്: പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് യുദ്ധസമാന സാഹചര്യത്തിൽ ഇ ന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്ന ആഹ്വാനവുമയി യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ്.പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ ഇരുരാജ്യങ്ങളും ശ്രദ്ധിക്കണമെന്നും എന്തു സഹായത്തിനും െഎക്യരാഷ്ട്രസംഘടന കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പാക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജയ്ശെ മുഹമ്മദ് ആണ് ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തത്. സംഭവത്തിൽ പാകിസ്താന് പങ്കുണ്ടെന്ന് ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്ന വാദം ആവർത്തിക്കുകയാണ് പാകിസ്താൻ. സംഘർഷമവസാനിപ്പിക്കാൻ യു.എൻ ഇടപെടണമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ ആലം ഖുറേശി ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.