വാഷിങ്ടൺ: ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിന് ഇന്ത്യ എന്തുകൊണ്ടും അർഹമാണെന്നും ഇനിയും അത് സംഭവിക്കാത്തത് ഐക്യ രാഷ്ട്ര സംഘടനയുടെ വിശ്വാസ്യതയെ ബാധിക്കുന്നുവെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ആഗോളതലത്തിൽ വലിയ ശക്തിയായി ഇന്ത്യ വളർന്നുകഴിഞ്ഞ പുതിയ സാഹചര്യം പരിഗണിക്കണമെന്നും യു.എസിലെ സെൻറർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇൻറർനാഷനൽ സ്റ്റഡീസിൽ നടത്തിയ പ്രഭാഷണത്തിൽ ജയശങ്കർ അഭിപ്രായപ്പെട്ടു.
‘ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയുള്ള, അടുത്ത 15 വർഷത്തിനിടെ ലോകത്തെ ഏറ്റവും ജനസംഖ്യയായേക്കാവുന്ന ഒരു രാജ്യം ഐക്യരാഷ്ട്ര സംഘടനയുടെ നയരൂപവത്കരണത്തിൽ പങ്കാളികളാകുന്നില്ലെന്നത് ഇന്ത്യയെ ബാധിക്കുമെന്നത് ശരിയാണ്. പക്ഷേ, അത് യു.എന്നിെൻറ വിശ്വാസ്യതയെ കൂടി ബാധിക്കും. രക്ഷാസമിതിയിൽ മാത്രമല്ല, ലോകംമുഴുക്കെ സമാധാനപാലന ദൗത്യത്തിലും മറ്റുള്ളവരാണ് തീരുമാനങ്ങളെടുക്കുന്നത്’- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.