വാഷിങ്ടൺ: സൈബർ ആക്രമണങ്ങളിൽ പങ്ക് ആരോപിച്ച് റഷ്യക്കെതിരെ യു.എസ് വീണ്ടും ഉപരോധം പ്രഖ്യാപിച്ചു. ഉൗർജ, ആണവ, വ്യോമയാന മേഖലകളിലെ അഞ്ചു കമ്പനികളും 19 വ്യക്തികളുമാണ് ഉപരോധത്തിെൻറ പരിധിയിൽവരുക.
2016ൽ തുടങ്ങിയ സൈബർ ആക്രമണങ്ങൾ അമേരിക്കൻ സർക്കാർ സംവിധാനങ്ങളെ തുടർച്ചയായി ലക്ഷ്യമിടുകയായിരുന്നുവെന്നാണ് ആരോപണം. യു.കെയിൽ രണ്ട് മുൻ ചാരന്മാർക്കെതിരെ നടന്ന വിഷവാതക ആക്രമണവും നടപടിക്ക് കാരണമായി യു.എസ് ട്രഷറി വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.