വാഷിങ്ടൺ: സിറിയയിൽനിന്ന് സേനയെ പിൻവലിക്കുമെന്ന് യു.എസ് പ്രഖ്യാപിച്ചതിനു പി റ്റേന്ന് ട്രംപ് ഭരണകൂടത്തെ ഞെട്ടിച്ച് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിെൻറ രാജ ി. രാജ്യാന്തര വിഷയങ്ങളിൽ തെൻറ ഉപദേശങ്ങൾ യു.എസ് പ്രസിഡൻറ് നിരന്തരം അവഗണിച്ച തിലുള്ള അമർഷമാണ് നാടകീയ നീക്കങ്ങൾക്കൊടുവിൽ രാജിയിൽ കലാശിച്ചതെന്നാണ് സൂചന .
സിറിയയിൽ അവശേഷിക്കുന്ന 2,000 സൈനികരെ പിൻവലിക്കുമെന്ന് ബുധനാഴ്ചയാണ് യു.എസ് പ്രസിഡൻറ് പ്രഖ്യാപിച്ചത്. രാജിക്കത്ത് കൈയിൽ കരുതി വ്യാഴാഴ്ച ഉച്ചക്കുശേഷം വൈറ്റ ്ഹൗസിലെത്തിയ മാറ്റിസ് സൈനിക പിന്മാറ്റ നീക്കം പിൻവലിക്കാനാവശ്യപ്പെെട്ടങ്കിലും ട്രംപ് ഉറച്ചുനിന്നതോടെ സ്വന്തം ഒാഫിസിൽ തിരികെയെത്തി രാജിക്കത്തിെൻറ 50 പകർപ്പുകളെടുത്ത് സഹ ജീവനക്കാർക്കിടയിൽ വിതരണം ചെയ്യുകയായിരുന്നു. പകരക്കാരനെ കണ്ടെത്തി ചുമതലകൾ കൈമാറാനായി ഫെബ്രുവരി 28 വരെ തുടരുമെന്ന് മാറ്റിസ് അറിയിച്ചു.
നാറ്റോ ഉൾപ്പെടെ സഖ്യകക്ഷികളുമായി നിരന്തരം കലഹിക്കുന്ന ട്രംപിെൻറ സമീപനത്തിൽ മാറ്റിസ് മുമ്പും അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ സിറിയയിൽ യു.എസ് സേനക്കൊപ്പം സജീവമായി രംഗത്തുള്ള നാറ്റോ അംഗ രാജ്യങ്ങളോട് ചർച്ചയില്ലാതെയാണ് ബുധനാഴ്ച സൈനിക പിൻമാറ്റം ട്രംപ് പ്രഖ്യാപിക്കുന്നത്. ഇതിനെതിരെ സ്വന്തം കക്ഷിയായ റിപ്പബ്ലിക്കൻ അംഗങ്ങൾ വരെ കടുത്ത പ്രതിഷേധമറിയിച്ചിരുന്നു. ബ്രിട്ടീഷ്, ഫ്രഞ്ച് അധികൃതരും പ്രതികരിച്ചു. എന്നാൽ, നീക്കം റഷ്യൻ പ്രസിഡൻറ് വ്ലാഡ്മിർ പുടിൻ സ്വാഗതം ചെയ്തു.
അമേരിക്കയുടെ മൂല്യങ്ങൾക്ക് എതിരു നിൽക്കുന്ന റഷ്യയോടും ചൈനയോടും കടുത്ത നിലപാട് തുടരണമെന്നും സഖ്യകക്ഷികളെ പിണക്കരുതെന്നും പരസ്യമായി ട്രംപിനെ ഉപദേശിച്ചാണ് മാറ്റിസിെൻറ പടിയിറക്കം. വ്യാഴാഴ്ച ട്രംപാണ് മാറ്റിസിെൻറ രാജി ട്വിറ്ററിൽ ആദ്യമായി പുറംലോകത്തെ അറിയിച്ചത്. രണ്ടുവർഷം സ്തുത്യർഹമായ സേവനം നൽകി പദവിയിലിരുന്ന മാറ്റിസ് ഫെബ്രുവരി അവസാനത്തോടെ ഒഴിയുമെന്നായിരുന്നു ട്വീറ്റ്. ഇതോടെ, ട്രംപ് ഭരണത്തിൽ അദ്ദേഹത്തിെൻറ പഴയകാല വിശ്വസ്തരിൽ അവസാനത്തെ കണ്ണിയും രാജിവെച്ചൊഴിഞ്ഞെന്ന സവിശേഷതയുമുണ്ട്. ഇനിയെങ്കിലും ട്രംപിനെ പിടിച്ചുകെട്ടാൻ സമയമായെന്ന് മുൻ സി.െഎ.എ ഡയറക്ടർ ജോൺ ബ്രെണ്ണൻ പറഞ്ഞു.
നീണ്ട 44 വർഷം യു.എസ് സേനക്കൊപ്പമുണ്ടായിരുന്ന ‘ഭ്രാന്തൻ പട്ടി’യെന്നു വിശേഷണമുള്ള മാറ്റിസ് ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്കയുടെ സൈനിക നീക്കങ്ങളിലെ സുപ്രധാന കണ്ണിയായിരുന്നു. സുപ്രധാന വിഷയങ്ങളിൽ ട്രംപുമായി കലഹിച്ച മാറ്റിസിനെ ഡെമോക്രാറ്റ് പ്രതിനിധിയെന്ന് കഴിഞ്ഞ ഒക്ടോബറിൽ പ്രസിഡൻറ് പരിഹസിച്ചിരുന്നു.
മാറ്റിസിെൻറ കത്തിലെ പ്രസക്ത ഭാഗം
യു.എസിെൻറ 26ാമത് പ്രതിരോധ സെക്രട്ടറിയായി പ്രവർത്തിക്കാനായത് ഭാഗ്യമെന്നു കരുതുന്നു. ഒരു രാജ്യമെന്ന നിലക്ക് നമ്മുടെ ശക്തി ശക്തമായ സഖ്യങ്ങളും കൂട്ടുകെട്ടുകളും പടുത്തുയർത്തുന്നതിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. സ്വതന്ത്ര ലോകത്ത് യു.എസ് ഇപ്പോഴും നിർണായക സാന്നിധ്യമായി തുടരുേമ്പാഴും അത് നിലനിർത്താൻ ഇൗ സഖ്യങ്ങളില്ലാതെ സാധ്യമല്ല. യു.എസ് സായുധസേന ഒരിക്കലും ലോകത്തിെൻറ പൊലീസാകരുതെന്ന് നിങ്ങളെപ്പോലെ ഞാനും പറഞ്ഞിട്ടുണ്ട്. പകരം പൊതുവായ പ്രതിരോധത്തിന് നമ്മുടെ ശേഷി പ്രയോജനപ്പെടുത്താനാകണം. സെപ്റ്റംബർ ആക്രമണത്തിനുശേഷം നാറ്റോയുടെ 29 രാഷ്ട്രങ്ങൾ നമ്മോടു തോൾചേർന്ന് പൊരുതിയപ്പോൾ ആ ശക്തിയാണ് പ്രകടമായത്. 74 രാജ്യങ്ങൾ ചേർന്നാണ് െഎ.എസിനെ തോൽപിച്ചത്.
സഖ്യകക്ഷികളോട് ആദരത്തോടെ പെരുമാറണമെന്നും ദുഃശക്തികളോടും എതിരാളികളോടും കടുത്ത നിലപാട് വേണമെന്നുമുള്ള എെൻറ അഭിപ്രായം നാലു പതിറ്റാണ്ടിെൻറ അനുഭവംകൊണ്ടുള്ളതാണ്. അതിപ്പോഴും നിലനിൽക്കുന്നു. ഇൗ വിഷയങ്ങളിലുൾപ്പെടെ താങ്കളുടെ അഭിപ്രായങ്ങളോട് കൂടുതൽ ചേർന്നുനിൽക്കുന്ന പ്രതിരോധ സെക്രട്ടറിമാർ വേണമെന്ന് ബോധ്യം വന്നതിനാൽ പദവി ഒഴിയുന്നത് എെൻറ അവകാശമാണ്. പകരക്കാരെ കണ്ടെത്തണമെന്നതിനാൽ ഫെബ്രുവരി 28 ആയിരിക്കും അവസാന തീയതി. യു.എസ് സേനയുടെ ഭാഗമായ 21.5 ലക്ഷം പേരുടെയും പ്രതിരോധവകുപ്പിലെ 7,32,079 ജീവനക്കാരുടെയും താൽപര്യങ്ങളും ആവശ്യങ്ങളും മാനിച്ചുള്ള സുഗമമായ അധികാരമാറ്റം ഞാൻ ഉറപ്പുതരുന്നു.
ജിം എൻ. മാറ്റിസ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.