വാഷിങ്ടൺ: പാകിസ്താനിലേക്ക് അത്യാവശ്യ കാര്യങ്ങൾക്കല്ലാെത യാത്ര ചെയ്യരുതെന്ന് യു.എസ് പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി. സ്വദേശികളും വിദേശികളുമായ തീവ്രവാദ സംഘടനകളുടെ ഭീഷണി നിലനിൽക്കുന്നതിനാൽ പാകിസ്താനിലേക്ക് യാത്ര വേണ്ടെന്നാണ് യു.എസ് ഭരണകൂടം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. പാകിസ്താനിൽ തീവ്രവാദ- വർഗീയ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് യു.എസിെൻറ മുന്നറിയിപ്പ്.
സർക്കാർ ഉദ്യോഗസ്ഥരെയും സന്നദ്ധ സംഘടന പ്രതിനിധികളെയും ക്രമസമാധാനപാലകരെയും തെരഞ്ഞെുപിടിച്ച് ആക്രമണം നടത്തുന്നുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. തീവ്രവാദികൾ നേരത്തെയും യു.എസ് നയതന്ത്ര പ്രതിനിധികെളയും സംവിധാനങ്ങെളയും ലക്ഷ്യമിട്ടിരുന്നു. ഇനിയും അത് തുടരാൻ സാധ്യതയുമുണ്ട്. മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിെക്കാണ്ടുപോകുന്നതിനും ഇടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.