വാഷിങ്ടൺ: പാകിസ്താനിൽ സൈനികനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് യു.എസ്. പാകിസ്താനിൽ പ്രവർത്തിക്കുന്ന താലിബാൻ, ഹഖാനി ശൃംഖലകളെ തുരത്തുന്നതിന് ട്രംപ് ഭരണകൂടം സമ്മർദം നടത്തുന്നുവെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് യു.എസിെൻറ പ്രതികരണം.
അതേസമയം, ദക്ഷിണേഷ്യൻ സൈനികനടപടിയിൽ ട്രംപ് ഭരണകൂടം പാകിസ്താെൻറ സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി പെൻറഗൺ ജോയൻറ് സ്റ്റാഫ് ഡയറക്ടർ ലെഫ്.ജന. കെന്നത്ത് എഫ് മക്കെൻസി പറഞ്ഞു.
പുതിയ നീക്കത്തിൽ ഭീകരതക്കെതിരെ പാകിസ്താനും കൈകോർക്കാമെന്ന് പെൻറഗൺ ഉന്നത വക്താവ് ഡാന വൈറ്റ് പറഞ്ഞു. പാകിസ്താൻ ഭീകരതയുടെ ഇരയാണ്.എന്നാൽ അവർ ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. പാകിസ്താൻ ഇൗ സഖ്യത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നു. അത് ഭീകരതയെ ചെറുക്കാനുള്ള ശക്തമായ മുന്നേറ്റമാകുമെന്നും വൈറ്റ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.