വാഷിങ്ടൺ: അൽഖ്വയ്ദ തലവനായിരുന്ന ഉസാമ ബിൻ ലാദെൻറ മകൻ ഹംസ ബിൻ ലാദനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു മില്യൺ ഡോളർ (ഏകദേശം ഏഴ് കോടി രൂപ) പാരിതോഷികം നൽകുമെന്ന് യു.എസ്. ഹംസ ലാദൻ തീവ്രവാദത്തിെൻറ മുഖമായി ഉയർന്നു വരുന്നുണ്ട് എന്ന വിവരത്തെ തുടർന്നാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഹംസയെ കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്കാണ് പാരിതോഷികം .
പോരാട്ടങ്ങളുടെ കിരീടാവകാശി എന്നറിയപ്പെടുന്ന ഹംസ എവിടെയാണെന്നതിനെ കുറിച്ച് ഉൗഹാപോഹങ്ങൾ മാത്രമാണുള്ളത്. പാകിസ്താനിലോ അഫ്ഗാനിസ്ഥാനിലോ സിറിയയിലോ ഇറാനിൽ വീട്ടു തടങ്കിലിലോ ആണ് ഹംസ എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സത്യാവസ്ഥ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഉസാമ ബിൻ ലാദെൻറ മരണത്തിന് ശേഷം ഒതുങ്ങിയ അൽഖ്വയ്ദയുടെ ഫ്രാഞ്ചൈസി നേതാവായി സജീവമാകാൻ ഒരുങ്ങുകയാണ് ഹംസയെന്നാണ് റിപ്പോർട്ടുകൾ. 2011ൽ പിതാവിനെ കൊന്നതിന് പ്രതികാരം ചെയ്യുമെന്ന് 30 വയസുള്ള ഹംസ ഭീഷണിപ്പെടുത്തിയെന്നാണ് യു.എസിെൻറ ആേരാപണം. സിറിയയിലെ തീവ്രവാദികൾ ഒന്നിച്ചു നിൽക്കണമെന്ന് ആവശ്യപ്പെടുന്ന വിഡിയോ 2015ൽ ഹംസ പുറത്തുവിട്ടിരുന്നു.
ഉസാമ ബിൻലാദെൻറ മരണത്തിനു ശേഷം മൂന്ന് ഭാര്യമാരെയും മക്കളെയും അവരുടെ സ്വദേശമായ സൗദിയിലേക്ക് തിരികെ ചെല്ലാൻ അനുവദിച്ചിരുന്നു. അപ്പോഴും ഹംസയുെട കാര്യം വിവാദത്തിലായിരുന്നു. ഹംസ വർഷങ്ങളോളം മാതാവിനൊപ്പം ഇറാനിലായിരുന്നു. അവിടെ വീട്ടുതടങ്കലിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.