വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡെമോക്രാറ്റ ുകളുടെ സ്ഥാനാർഥി നിർണയത്തിൽ 14 സംസ്ഥാനങ്ങളിലെ ഉൾപാർട്ടി വോട്ടെടുപ്പ് (പ്രൈ മറി) പൂർത്തിയായി.
‘സൂപ്പർ ചൊവ്വ’ എന്നറിയപ്പെട്ട ഇന്ന് അലബാമ, അർകൻസോ, കാലിഫോർണിയ, കൊളറാഡോ, മെയ്ൻ, മസാചൂസറ്റ്സ്, മിനിസോട, നോർത് കാരോൈലന, ഒാക്ലഹോമ, ടെന്നസി, ടെക്സസ്, യൂട്ടാ, വർേമാണ്ട്, െവർജീനിയ എന്നീ സംസ്ഥാനങ്ങളും യു.എസ് ഭരണപ്രദേശമായ അമേരിക്കൻ സമോവയുമാണ് വോട്ടുരേഖപ്പെടുത്തിയത്.
തെരഞ്ഞെടുപ്പിൽ ട്രംപിനെ നേരിടുന്ന ഡെമോക്രാറ്റിക് കക്ഷിയുടെ സ്ഥാനാർഥി ആരാകുമെന്നറിയാൻ ലോകം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മുൻ വൈസ് പ്രസിഡൻറ് ജോ ൈബഡെൻറ സ്ഥാനാർഥിത്വത്തിന് വലിയ പിന്തുണ ലഭിച്ചുവെന്നതാണ് കഴിഞ്ഞ പ്രൈമറികളിലെ പ്രധാന മാറ്റം.
സൗത്ത് കരോലൈനയിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ േബണി സാൻഡേഴ്സിനെതിരെ ബൈഡൻ ആധികാരിക ജയം നേടിയിരുന്നു. മത്സര രംഗത്തുണ്ടായിരുന്ന പീറ്റ് ബുട്ടിഗീഗും ആമി െക്ലാബുചറും ജോ ൈബഡെൻറ സ്ഥാനാർഥിത്വത്തിന് അംഗീകാരം നൽകി.
ബേണി സാൻഡേഴ്സും എലിസബത്ത് വാറനും മത്സരത്തിൽ സജീവമാണ്. തുൾസി ഗബ്ബാർഡിന് കാര്യമായ പിന്തുണയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.