ശീതയുദ്ധ കാലത്തെ റഷ്യൻ ആണവായുധ നിയന്ത്രണ കരാറിൽനിന്ന് യു.എസ് പിന്മാറി

വാഷിങ്ടൺ: ആയുധ മത്സരത്തെക്കുറിച്ചുള്ള പുതിയ ഭീഷണി ഉയർത്തി റഷ്യയുമായുള്ള ഐ.എൻ.എഫ് കരാറിൽ നിന്ന് അമേരിക്ക പിൻമാറി. ദേശീയ സുരക്ഷാ താൽപര്യങ്ങളെ ബാധിക്കുന്നെന്ന് ആരോപിച്ചാണ് ആണവായുധ നിയന്ത്രണ കരാറിൽനിന്നുള്ള പിൻമാറ്റം.

മധ്യദൂര ആണവശക്തി കരാർ (ഐ.എൻ.എഫ്) 1987ൽ യു.എസ് പ്രസിഡന്‍റായിരുന്ന റൊണാൾഡ് റീഗനും സോവിയറ്റ് ലീഡറായിരുന്ന മിഖായേൽ ഗോർബച്ചേവും ഒപ്പുവെച്ചതാണ്. 500 മുതൽ 5,500 കിലോമീറ്റർ പരിധിയിലെ മിസൈലുകൾ നിരോധിക്കുന്നതായിരുന്നു ഉടമ്പടി.

റഷ്യ 9എം729 മിസൈൽ വികസിപ്പിച്ചെന്നും കരാർ ലംഘിച്ചെന്നും 2019 ആദ്യത്തിൽ അമേരിക്കയും നാറ്റോയും ആരോപിച്ചിരുന്നു. എന്നാൽ ഇക്കാര്യം റഷ്യ നിഷേധിച്ചു. തങ്ങളുടെ പക്കൽ തെളിവുണ്ടെന്ന് യു.എസ് വ്യക്തമാക്കിയിരുന്നു. ആവശ്യത്തോട് റഷ്യ വഴങ്ങുന്നില്ലെങ്കിൽ ആഗസ്റ്റിൽ കരാറിൽനിന്ന് പിൻമാറുമെന്ന് ഫെബ്രുവരിയിൽ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

Tags:    
News Summary - US pulls out of INF nuclear treaty with Russia-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.