ന്യൂഡല്‍ഹി: ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് യു. എസ് പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ് . സൈനിക വിന്യാസത്തിന് ചൈനീസ് പ്രസിഡൻറ് ഉത്തരവിട്ടതിന് പിറകെയാണ് ട്രംപിെൻറ വാഗ്ദാനം. മധ്യസ്ഥ നിർദേശത്തോട് ഇന്ത്യ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മൂര്‍ഛിക്കുന്ന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാനും തര്‍ക്കം പരിഹരിക്കാനും അമേരിക്ക തയാറാണെന്ന് ഇന്ത്യയെയും ചൈനയെയും അറിയിച്ചിട്ടുണ്ടെന്നായിരുന്നു ട്രംപിെൻറ ട്വീറ്റ്. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ തമ്മിലുടലെടുത്ത സംഘര്ഷത്തിനിടയിലാണിത്. ലഡാക്കിലെ പങോങ് തടാകത്തിന് സമീപവും ടിബറ്റിന് സമീപമുള്ള നാകുലാ മേഖലയിലും സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും സേനാ വിന്യാസം വര്‍ധിപ്പിച്ചത്.
യുദ്ധത്തിന് സജ്ജമായിരിക്കാനും സൈനികരുടെ എണ്ണം കൂട്ടാനും രാജ്യത്തിെൻറ പരമാധികാരം പ്രതിരോധിക്കാനും ൈചനീസ് പ്രസിഡൻറ് ഷീ ജിന്‍പിങ് ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. അതേസമയം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഒരു ഭീഷണിയുമില്ലെന്നും ഏത് അഭിപ്രായ വ്യത്യാസവും ആശയവിനിമയത്തിലൂടെ പരിഹരിക്കാമെന്നും ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സുന് വിഡോങ് ബുധനാഴ്ച അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തിന് അഭിപ്രായ ഭിന്നതകള്‍ നിഴല്‍ വീഴ്ത്താന്‍ സമ്മതിക്കില്ല. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം പരസ്പരമുള്ള അവസരങ്ങളാണെന്നും ഭീഷണിയല്ലെന്നും ഇരു രാജ്യത്തെയും ചെറുപ്പക്കാര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തി തര്‍ക്കം ചൈനയുടെ ഭാഗത്തുനിന്നുള്ള ഭീഷണിയാെണന്നും അമേരിക്ക നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ അമേരിക്കന്‍ നിലപാട് അസംബന്ധമാണെന്ന് പറഞ്ഞ് ചൈന തള്ളിക്കളഞ്ഞു. നിയന്ത്രണ രേഖ അതിക്രമിച്ചുകടന്നത് ഇന്ത്യയാണെന്ന ആരോപണം ഉന്നയിക്കുകയും ചെയ്തു.
ഈ ആരോപണം നിഷേധിച്ച ഇന്ത്യ ചൈനയാണ് നിയന്ത്രണ രേഖയിലെ ഇന്ത്യന്‍ ഭാഗത്ത് അതിക്രമിച്ചുകടന്നതെന്ന് പ്രത്യാരോപണം നടത്തുകയും ചെയ്തു. ഇതിന് ശേഷം ലഡാക്കിലും വടക്കന്‍ സിക്കിമിലും നിയന്ത്രണ രേഖക്കടുത്തുള്ള നിരവധി പ്രദേശങ്ങളില്‍ ഇന്ത്യയും ചൈനയും ഒരുപോലെ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിരിക്കുകയാണ്. 3500 കി.മീ ദൂരം ഇരുരാജ്യങ്ങളും അതിര്‍ത്തി പങ്കിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.