വാഷിങ്ടൺ: സിംഗപ്പൂർ ഉച്ചകോടിക്കു മുമ്പായി ആണവ നിരായുധീകരണത്തിന് തയാറാണെന്ന് ഉത്തര കൊറിയ അറിയിച്ചതായി യു.എസ്. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള സംഭാഷണങ്ങൾക്ക് തുടക്കമിട്ടതായും ഇതിനിടയിൽ ഇക്കാര്യം ഉത്തര കൊറിയൻ പ്രതിനിധികൾ വ്യക്തമാക്കിയതായും യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയാണ് അറിയിച്ചത്.
ഉച്ചകോടിയുടെ ഭാഗമായി ഒപ്പുവെക്കുന്ന കരാർ യു.എസ് കോൺഗ്രസിെൻറ അനുമതിയോടെയേ നിലവിൽവരൂവെന്നും അതിനാൽ ഭാവി ഭരണകൂടങ്ങൾക്ക് ഇതിൽ മാറ്റംവരുത്താനാവില്ലെന്നും പോംപിയോ വ്യക്തമാക്കി. മോശമായ കരാറിന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വഴങ്ങിക്കൊടുക്കില്ലെന്നും കണ്ണുകൾ തുറന്നുവെച്ചാവും യു.എസ് ഉച്ചകോടിയിൽ പെങ്കടുക്കുകയെന്നും വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.