മനില: കഴിഞ്ഞവർഷം നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റഷ്യ ഇടെപട്ടതായ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഗുരുതരമായ അവിശ്വാസം സൃഷ്ടിച്ചതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ. ആസിയാൻ ഉച്ചകോടി നടക്കുന്ന ഫിലിപ്പീൻസിലെ മനിലയിൽ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൗ വിഷയമടക്കമുള്ളവ തങ്ങൾ തമ്മിലുള്ള ചർച്ചയിൽ കടന്നുവന്നതായും ടില്ലേഴ്സൺ വ്യക്തമാക്കി. ഇൗ അവിശ്വാസത്തെ പരിഹരിക്കാൻ വഴി കണ്ടെത്തേണ്ടതുണ്ടെന്നും ഇരുനേതാക്കളും പരസ്പരം സമ്മതിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
േഡാണൾഡ് ട്രംപ് പ്രസിഡൻറായ തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ സംബന്ധിച്ച് ഇപ്പോൾ യു.എസ് കോൺഗ്രസും സ്പെഷൽ പ്രോസിക്യൂട്ടറും അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ, ഇടപെടൽ സംബന്ധിച്ച ആരോപണം റഷ്യ തുടക്കം മുതൽ നിഷേധിക്കുകയാണ്. റഷ്യയുമായി നല്ല ബന്ധത്തിന് ശ്രമിച്ചിരുന്ന ട്രംപ് ഭരണകൂടത്തെ അന്വേഷണം പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസം റഷ്യക്കെതിരായ ഉപരോധത്തിൽ പ്രസിഡൻറിന് ഒപ്പുവെക്കേണ്ടിവന്നത് ഇൗ സാഹചര്യത്തിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉപരോധം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.