റഷ്യയിൽ 22 പേരുമായി പറന്ന ഹെലികോപ്ടർ കാണാതായി

മോസ്കോ: 22 യാത്രക്കാരുമായി പറന്ന റഷ്യൻ ഹെലികോപ്ടർ കാണാതായി. കിഴക്കൻ മേഖലയിലെ കാംചത്ക ഉപദ്വീപിലുള്ള അഗ്നിപർവതത്തിന് സമീപമാണ് കാണാതായത്. 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് എം.ഐ-8 ഹെലികോപ്ടറിലുണ്ടായിരുന്നത്.

വച്കയെറ്റ്സ് അഗ്നിപർവത്തിന്റെ അടുത്തുനിന്ന് പറന്നുയർന്ന ഹെലികോപ്ടർ നികോലെവ്ക ഗ്രാമത്തിലേക്കുള്ള യാത്രയിലായിരുന്നെന്ന് കാംചത്ക ക്രായ് ഗവർണർ വ്ലാദിമിർ സോലോദോവ് പറഞ്ഞു. 

ഹെലികോപ്ടർ സഞ്ചരിച്ച ബൈസ്ട്രായ നദീതീരത്ത് തിരച്ചിൽ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രദേശത്ത് ചാറ്റൽ മഴയും മൂടൽമഞ്ഞുമുണ്ടായിരുന്നെന്ന് സർക്കാർ മാധ്യമമായ ടാസ് റിപ്പോർട്ട് ചെയ്തു. 1960കളിൽ രൂപകൽപന ചെയ്ത ഇരട്ട എൻജിൻ ഹെലികോപ്റ്ററാണ് എം.ഐ-8.

Tags:    
News Summary - Russian helicopter with 22 on board goes missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.