വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്മെൻറ് പ്രമേയ വിചാരണ ചെ ാവ്വാഴ്ച രാത്രി സെനറ്റിൽ ആരംഭിച്ചു. ദിവസം ആറു മണിക്കൂർ വീതം സുപ്രീംകോടതി ചീഫ് ജസ് റ്റിസിെൻറ അധ്യക്ഷതയിലാണ് വാദം കേൾക്കുന്നത്.
സെനറ്റിലെ മുഴുവൻ അംഗങ്ങളും ജൂറിയു ം ജനപ്രതിനിധിസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പ്രോസിക്യൂട്ടർമാരുമാണ്. 100 അംഗ സെനറ്റിൽ 67 പേരുടെ പിന്തുണയാണ് പ്രമേയം പാസാകാൻ വേണ്ടത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ കുറ്റക്കാരനായി സെനറ്റ് കണ്ടെത്തിയാൽ ട്രംപിന് പുറത്ത് പോകേണ്ടിവരും. എന്നാൽ, റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ പ്രമേയം പാസാകാൻ സാധ്യതയില്ലെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
അതേസമയം, ഭരണഘടനക്ക് വിരുദ്ധമായ ഇംപീച്മെൻറ് നടപടികൾ പിൻവലിക്കണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പ്രധാന എതിരാളിയായ ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ യുക്രെയ്ൻ സർക്കാറിനുമേൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്മെൻറ് നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.