വാഷിങ്ടൺ: വ്യോമസേനയിലായിരുന്നപ്പോൾ താൻ ഉന്നത ഉദ്യോഗസ്ഥെൻറ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് യു.എസ് വനിത സെനറ്ററും യു.എസ് വ്യോമസേനയിലെ ആദ്യ വനിത കോംപാറ്റ് പൈലറ്റുമായ മാർത്ത മക്സല്ലി. സേനയിലെ ലൈംഗ ികാതിക്രമത്തെ കുറിച്ച് അേന്വഷിക്കുന്ന സെനറ്റ് സബ്കമ്മിറ്റിയുടെ വാദം കേൾക്കലിലാണ് മാർത്ത മക്സല്ലി ന ിർണായക വെളിപ്പെടുത്തൽ നടത്തിയത്. ഉദ്യോഗസ്ഥൻ പദവി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും അന്നത്തെ സംവിധാനങ് ങളിൽ വിശ്വാസമില്ലാതിരുന്നതിനാലാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടും താൻ അത് റിപ്പോർട്ട് ചെയ്യാതിരുന്നതെന്നും അവർ പറഞ്ഞു.
പീഡനത്തെ ധീരമായി അതിജീവിച്ചവരെ പോലെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കാര്യം റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞില്ല. അനേകം സ്ത്രീകളെയും പുരുഷൻമാരെയും പോലെ സംവിധാനങ്ങളിൽ തനിക്ക് വിശ്വാസമില്ലായിരുന്നു. താൻ സ്വയം കുറ്റപ്പെടുത്തി. തന്നോട് തന്നെ ലജ്ജ തോന്നിയെന്നും ആകെ ആശയക്കുഴപ്പത്തിലായിരുന്നെന്നും അവർ പറഞ്ഞു.
വർഷങ്ങളോളം ഞാൻ നിശബ്ദയായി നിന്നു. സേനയിലെ ഇത്തരം ആരോപണങ്ങൾ പുറത്തു വന്നിട്ടും കാര്യമായ പ്രതികരണമില്ലാതായതോടെ. ഞാനും പീഡനത്തെ അതിജീവിച്ചവളാണെന്ന് അറിയിക്കേണ്ടത് ആവശ്യമാണെന്ന് തോന്നി. പല ഇരകളെയും പോലെ ഇൗ സംവിധാനം എന്നെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതായി തോന്നി- മക്സല്ലി സെനറ്റ് സായുധ സേന സബ്കമ്മിറ്റിക്ക് മുമ്പിൽ പറഞ്ഞു. അതേസമയം തനിക്കെതിരെ അതിക്രമം നടത്തിയ ആൾ ആരാണെന്ന് മക്സല്ലി വെളിപ്പെടുത്തിയില്ല.
മക്സല്ലിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾക്ക് ക്ഷമ ചോദിക്കുന്നതായി വ്യോമസേന വക്താവ് ക്യാപ്റ്റൻ കാരി വോൾപ് പറഞ്ഞു. സേന മക്സല്ലിക്കും പീഡനത്തിനിരകളായ മറ്റുള്ളവർക്കും പിന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 52കാരിയായ മാർത്ത മക്സല്ലി കഴിഞ്ഞ ഡിസംബറിലാണ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.