വാഷിങ്ടൺ: യു.എസ് നഗരമായ ഒാക്ലഹോമയിൽ ഇനി നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കും. നേരേത്ത ഉപയോഗിച്ച സംവിധാനങ്ങൾ എളുപ്പം മരണം ഉറപ്പാക്കുന്നില്ലെന്ന് കണ്ട് 2015ഒാടെ ഒാക്ലഹോമയിൽ വധശിക്ഷ നിർത്തിവെച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ശിക്ഷ നടപ്പാക്കൽ പുനരാരംഭിക്കുമെന്ന് അറ്റോണി ജനറൽ മൈക് ഹണ്ടർ പറഞ്ഞു. മറ്റ് ആവശ്യങ്ങൾക്കായി നിർമിക്കുന്ന മരുന്നുകൾ വധശിക്ഷ നടപ്പാക്കാൻ ഉപയോഗപ്പെടുത്തുന്നതിനെതിരെ കമ്പനികളും രംഗത്തുവന്നിരുന്നു. ഇതോടെ, നിലവിലെ മരുന്നുകൾ ലഭിക്കാതായതും തടസ്സമായി. മരുന്ന് കുത്തിവെക്കുന്നതിന് പകരം നൈട്രജൻ ശ്വസിച്ചുള്ള വധശിക്ഷയാകും ഇനി സ്വീകരിക്കുക.
നിലവിൽ നാം ശ്വസിക്കുന്ന വായുവിെൻറ 78 ശതമാനവും നൈട്രജനാണെങ്കിലും ഒാക്സിജെൻറ സാന്നിധ്യമില്ലാതെ ഇത് ശ്വസിച്ചാൽ മരണം ഉറപ്പാണ്. യു.എസിൽ 31 സംസ്ഥാനങ്ങളാണ് വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകിയത്. ഇതുവരെ 112 പേരുടെ വധശിക്ഷ നടപ്പാക്കിയ സംസ്ഥാനം ഏറ്റവും കൂടുതൽ വധശിക്ഷയുടെ കാര്യത്തിൽ മൂന്നാമതാണ്. സംസ്ഥാനത്ത് അപ്പീലുകൾ പരാജയപ്പെട്ട് ശിക്ഷ കാത്തുകഴിയുന്ന 16 പേർ ജയിലുകളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.