വാഷിങ്ടൺ: ചൈനീസ് കമ്പനികളെ യു.എസ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിൽ നിന്ന് തടയില്ല െന്ന് അമേരിക്ക. യു.എസ് ട്രഷറി അസിസ്റ്റൻറ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് കമ്പനികളെ യു.എസ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നത് തടയുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള നിക്ഷേപത്തെയും യു.എസ് സ്വാഗതം ചെയ്യുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. യു.എസ്-ചൈന വ്യാപാര ചർച്ച ഒക്ടോബർ 10-11 തീയതികളിലായി നടക്കാനിരിക്കെയാണ് അമേരിക്ക നിക്ഷേപത്തിന് നിയന്ത്രണമേർപ്പെടുത്തുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്.
കഴിഞ്ഞ വർഷം ജൂണിലാണ് ചൈനീസ് ഉൽപന്നങ്ങൾക്ക് യു.എസ് അധിക തീരുവ ചുമത്തിയത്. തുടർന്ന് ഇരു രാജ്യങ്ങളും നിരവധി തവണ ഉൽപന്നങ്ങൾക്കുള്ള തീരുവ ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.