ഗുനാരെ: വെനിസ്വലയിൽ ജയിലിലുണ്ടായ കലാപത്തിൽ 17 തടവുകാർ കൊല്ലപ്പെട്ടു. ഒമ്പതു പേർക്ക് പരിക്കേറ്റു. വെനിസ്വലയിലെ ഗുനാരെ പട്ടത്തിലെ ലോസ് ലിയാനോസിലാണ് സംഭവം. കലാപത്തിന്‍റെ കാരണം വ്യക്തമല്ല.
കോവിഡ് വൈറസിന്‍റെ പശ്ചാത്തലത്തിൽ തടവുകാരുടെ കുടുംബാംഗങ്ങൾ ഭക്ഷണം കൊണ്ടു വരുന്നത് ജയിൽ അധികൃതർ അടുത്തിടെ വിലക്കിയിരുന്നു. ഇതിന് പിന്നാലെ തടവുകാർ അസ്വസ്ഥരായിരുന്നു. തുടർന്ന് അവർ ജയിൽ ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് വെനിസ്വലൻ പ്രിസൻ ഒബ്സെർവേറ്ററി കരോലിന ഗിറോൻ വ്യക്തമാക്കി.
അതേസമയം, ജയിലിന്‍റെ മുഖ്യ കവാടം തകർക്കാൻ ശ്രമിച്ച ആയുധധാരികളായ തടവുകാർക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തതായി ദ് നാഷണൽ ഗാർഡ് റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ ഉദ്യോഗസ്ഥൻ മെഗാഫോണിലൂടെ സംസാരിച്ചതിനെ തുടർന്ന് ശാന്തരായ തടവുകാർ വിൻവാങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.