കറാക്കസ്: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ വെനിസ്വേലയിൽ ഇടക്കാല പ്രസിഡൻറായി സ്വയം പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വാൻ ഗെയ്ദോക്ക് അ ധികാരത്തിൽ തുടരുന്നതിനു വിലക്ക്. വരവിൽ കവിഞ്ഞ സ്വത്ത് കണ്ടെത്തിയെന്നാരോപിച്ച് രാജ്യത്തെ ഫിനാൻഷ്യൽ കൺട്രോളർ എൽവിസ് അമറോസോയാണ് 15 വർഷത്തെ വിലക്കേർപ്പെടുത്തിയത്.
എന്നാൽ, വിലക്ക് ഗൊയ്ദോ തള്ളി. ജനപ്രതിനിധിസഭയായ കോൺഗ്രസിെൻറ അംഗീകാരമില്ലാത്ത വ്യക്തിയാണ് എൽവിസ് അമറോസോയെന്നായിരുന്നു പ്രതികരണം. ഗൊയ്ദോ രാജ്യം വിടുന്നതു സുപ്രീംകോടതി നേരേത്ത വിലക്കിയിരുന്നു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.