കറാക്കസ്: രണ്ടാഴ്ചയായി തുടരുന്ന വെനിസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവുവന്നില്ല. പ്രസിഡൻറ് നികളസ് മദൂറോയുടെ രാജിയാവശ്യപ്പെട്ട് ആയിരങ്ങൾ തെരുവിലിറങ്ങി. തലസ്ഥാനമായ കറാക്കസിലും രാജ്യത്തിെൻറ മറ്റുഭാഗങ്ങളിലും റാലി നടന്നു. മദൂറോ ഭരണകൂടത്തിെൻറ അന്ത്യമടുത്തെന്ന ആഹ്വാനവുമായാണ് പ്രതിപക്ഷ അനുകൂലികൾ റാലിയിൽ അണിനിരന്നത്.
രാജ്യം ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി തടയുന്നതിൽ മദൂറോ ഭരണകൂടവും പരാജയപ്പെട്ടു. മദൂറോയുടെ ഏകാധിപത്യം അവസാനിപ്പിക്കണമെന്നാണ് പ്രതിപക്ഷത്തിെൻറ ആഹ്വാനം.
അതേസമയം, മദൂറോയെ പിന്തുണച്ചും രാജ്യത്ത് റാലികൾ നടന്നു. ഉൗഗോ ചാവെസ് അധികാരത്തിലേറിയതിെൻറ 20ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു റാലി. പ്രതിപക്ഷം വെനിസ്വേലയെ യു.എസിെൻറ കോളനിയാക്കാൻ ശ്രമിക്കുകയാണെന്നാണ് ഭരണപക്ഷത്തിെൻറ വാദം. താൻ ഏകാധിപതിയല്ലെന്നും നേരത്തേ പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്താൻ തയാറാണെന്നും മദൂറോ അറിയിച്ചു. 2020ലാണ് നിലവിലെ പാർലമെൻറിെൻറ കാലാവധി അവസാനിക്കുക. അതിനിടെ, മറ്റൊരു മുതിർന്ന സൈനിക മേധാവികൂടി പ്രതിപക്ഷത്തേക്ക് കൂറുമാറി.
ഉൗഗോ ചാവെസിെൻറ പിൻഗാമിയായി 2013ലാണ് മദൂറോ വെനിസ്വേലയുടെ പ്രസിഡൻറായി അധികാരമേറ്റത്. ഇക്കഴിഞ്ഞ മേയിൽ പ്രതിപക്ഷത്തെ ബഹിഷ്കരിച്ചു നടത്തിയ തെരഞ്ഞെടുപ്പിൽ വിജയിയായതോടെ രണ്ടാമതും അധികാരത്തിലേറി. എന്നാൽ ,ഫലം അംഗീകരിക്കാൻ തയാറാകാതെ പ്രതിപക്ഷം വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നതോടെ പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു.
അതിനിടെ, പ്രതിപക്ഷ നേതാവ് യുവാൻ ഗൊയ്ദോ സ്വയം പ്രസിഡൻറായി പ്രഖ്യാപിക്കുകയും ചെയ്തു. യു.എസും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങളും ഗൊയ്ദോയെ പിന്തുണച്ചു. മദൂറോയെ അട്ടിമറിക്കാൻ വെനിേസ്വലൻ സൈന്യം രംഗത്തിറങ്ങണമെന്നും യു.എസ് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.