കറാക്കസ്: ശക്തമായ വിമർശനങ്ങൾക്കിടെ വെനിസ്വേലൻ പ്രസിഡൻറായി നികളസ് മദൂറോ രണ് ടാം തവണയും അധികാരമേറ്റു. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാര്‍ലമെൻറ് ഒഴിവാക്കി സു പ്രീംകോടതിയിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. എന്നാല്‍, മദൂറോയെ വെനിസ്വേലന്‍ പ്രസ ിഡൻറായി അംഗീകരിക്കില്ലെന്ന് വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ചു.
രാജ്യത്ത് സാമ്പത്തികനില താറുമാറായിക്കൊണ്ടിരിക്കെയാണ് മദൂറോയുടെ അധികാരാരോഹണം. 2025 വരെ അധികാരത്തിൽ തുടരാം. സര്‍ക്കാറിനെ പിന്തുണക്കുന്ന നൂറുകണക്കിന് ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് പ്രതിപക്ഷം ആഹ്വാനം ചെയ്തിരുന്നു. സ്ഥാനാരോഹണത്തിന് എതിരെ യു.എസും യൂറോപ്യന്‍ യൂനിയനും രംഗത്തെത്തി.
കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഏറെ വിവാദങ്ങള്‍ക്കിടെയാണ് മദൂറോ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. സുഹൃദ് പട്ടികയിലുള്ള ചൈന, റഷ്യ, തുര്‍ക്കി എന്നിവര്‍ക്കൊപ്പം ബൊളീവിയ, ക്യൂബ, എല്‍ സാല്‍വദോര്‍, നികരാഗ്വ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. അട്ടിമറി നടത്തി ഭരണം പിടിക്കാനാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്ന് സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം നടന്ന വാര്‍ത്തസമ്മേളനത്തില്‍ മദൂറോ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.