യുനൈറ്റഡ് േനഷൻസ്: യു.എസ് പ്രസിഡൻറ്് ഡോണൾഡ് ട്രംപിനെ അഭിനവ ഹിറ്റ്ലർ എന്ന് വിശേഷിപ്പിച്ച് വെനിസ്വേലൻ പ്രസിഡൻറ നികളസ് മദൂറോ. വെനിസ്വേലക്കെതിരെ യു.എന്നിൽ സംസാരിച്ചതിനുള്ള തിരിച്ചടിയായാണ് ട്രംപിനെതിരെ മദൂറോയുടെ പ്രസ്താവന. ലാറ്റിനമേരിക്കൻ രാജ്യമായ വെനിസ്വേലയിൽ ജനാധിപത്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കാൻ ലോക നേതാക്കൾ മുന്നോട്ടുവരണമെന്ന് യു.എന്നിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് ആവശ്യപ്പെട്ടിരുന്നു. മദൂറോ അധികാരകേന്ദ്രീകരണ പാതയിൽ തുടരാനാണ് തീരുമാനമെങ്കിൽ സാമ്പത്തിക ഉപരോധം െകാണ്ടുവരുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
എന്നാൽ, സൈനികനടപടി എന്ന നയത്തിലേക്ക് തിരിഞ്ഞ യു.എസ്, ഉപരോധമേർപ്പെടുത്തുമെന്നത് പിന്നീട് ആവർത്തിക്കുകയുണ്ടായില്ല. മാത്രമല്ല, സൈനികനടപടിക്ക് തങ്ങൾ സഹായം നൽകില്ലെന്ന് ഇതര നാല് ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ നേതാക്കൾ വ്യക്തമാക്കുകയും ചെയ്തു. വെനിസ്വേലൻ ജനത കഷ്ടത അനുഭവിക്കുകയാണ്. ആ രാജ്യം തകരുകയാണ്. അവിടത്തെ ജനാധിപത്യ സംവിധാനം നശിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തീർത്തും അസ്വീകാര്യവും തങ്ങൾക്ക് നോക്കിനിൽക്കാൻ ആവാത്തതുമാണെന്നായിരുന്നു യു.എന്നിൽ ട്രംപ് പറഞ്ഞത്. യു.എൻ പൊതുസഭയിൽ മദൂറോ പെങ്കടുത്തിരുന്നില്ല.
എന്നാൽ, ട്രംപിെൻറ പ്രസ്താവന ശ്രദ്ധയിൽപ്പെട്ട ഉടൻ ഏറെ രോഷാകുലനായാണ് അദ്ദേഹം പ്രതികരിച്ചത്.
അന്തർദേശീയ രാഷ്ട്രീയത്തിലെ പുതിയ ഹിറ്റ്ലറുടെ യുദ്ധാഹ്വാനമാണിത്. വെനിസ്വേലൻ ജനങ്ങൾക്കെതിരിലാണ് ഡോണൾഡ് ട്രംപ്. വെനിസ്വേലക്കെതിരെ ആർക്കും ഭീഷണി മുഴക്കാനാവില്ല. രാജ്യത്തെ ആർക്കും സ്വന്തമാക്കാനുമാവില്ല -എന്നായിരുന്നു മദൂറോയുടെ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.