വാഷിങ്ടൺ: മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനെന്ന് കരുതപ്പെടുന്ന പാകിസ്താനിലെ ജമാഅത്തുദ്ദഅ്വ തലവൻ ഹാഫിസ് സഇൗദിെൻറ രാഷ്ട്രീയപാർട്ടിയെ യു.എസ് ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തി. മില്ലി മുസ്ലിം ലീഗ്(എം.എം.എൽ) എന്ന പാർട്ടിയെയും ഏഴുേനതാക്കളെയുമാണ് പട്ടികയിൽപെടുത്തിയത്.
ലശ്കറെ ത്വയ്യിബയുടെ െതഹ്രീകെ ആസാദി കശ്മീർ എന്ന സംഘടനയെയും വിദേശ ഭീകരസംഘടനകളുടെ കൂട്ടത്തിൽ യു.എസ് ഉൾപ്പെടുത്തിയിട്ടുണ്ട്. പാക് തെരഞ്ഞെടുപ്പ് കമീഷൻ രാഷ്ട്രീയപാർട്ടിയായി രജിസ്റ്റർ ചെയ്യുന്നതിന് എം.എം.എല്ലിനോട് ആഭ്യന്തരമന്ത്രാലയത്തിെൻറ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. നേരേത്ത നിരോധിത സായുധസംഘടനകളുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി പാർട്ടിക്ക് അംഗീകാരം നൽകിയിരുന്നില്ല. ലശ്കറെ ത്വയ്യിബ ഹിംസാത്മകമായ രീതികൾ പിന്തുടരുന്നത് അവസാനിപ്പിക്കുന്നതുവരെ ഏതുപേരിൽ പ്രത്യക്ഷപ്പെട്ടാലും പിന്തുണക്കാൻ സാധിക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വക്താവ് പ്രതികരിച്ചു.
ലശ്കറെ ത്വയ്യിബ പാകിസ്താനിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നതായും ഭീകരർക്ക് പരിശീലനം നൽകുന്നതായും യു.എസ് വക്താവ് പറഞ്ഞു. 2001ലാണ് ലശ്കറെ ത്വയ്യിബയെ യു.എസ് ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയത്. പിന്നീട് വിവിധ േപരുകളിൽ പാക് രാഷ്ട്രീയത്തിൽ ഇടപെടാൻ ശ്രമിക്കുകയാണ് സംഘടനയെന്നാണ് യു.എസിെൻറ വിലയിരുത്തൽ.
എം.എം.എല്ലിെൻറ കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഏഴുപേരാണ് ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയ വ്യക്തികൾ. പാകിസ്താനിൽ ജൂലൈയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇത്തരം സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് തടയുക എന്നതും യു.എസ് അജണ്ടയാണ്.
ഹാഫിസ് സഇൗദിെൻറ രാഷ്ട്രീയപാർട്ടിയെ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയ യു.എസ് നടപടിയെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്വാഗതം ചെയ്തു. ഭീകരസംഘങ്ങൾക്കും വ്യക്തികൾക്കുമെതിരെ പാകിസ്താൻ കർശന നടപടി സ്വീകരിച്ചില്ലെന്ന ഇന്ത്യയുടെ അഭിപ്രായത്തെ ശക്തിപ്പെടുത്തുന്നതാണ് നടപടിയെന്ന് മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.