വാഷിങ്ടൺ: മതിയായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുട്ടികൾക്ക് സംരക്ഷണം നൽകുന്ന ‘ഡാക’ നിയമത്തിന് പിന്തുണയുമായി യു.എസ് നഗരങ്ങളിൽ റാലി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ‘ഡാക’ നിയമം നിർത്തലാക്കാനുള്ള ഉത്തരവിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒപ്പുവെക്കുകയും ആറു മാസത്തിനകം ഇത്തരം കുട്ടികളെ സംരക്ഷിക്കുന്ന പുതിയ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഇൗ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് ‘ഡ്രീമേഴ്സ്’ എന്നറിയപ്പെടുന്ന യുവ കുടിയേറ്റക്കാർക്ക് പിന്തുണയുമായി റാലി നടന്നത്. ഡാക നിയമം നിലനിർത്തണമെന്നും കുടിയേറ്റക്കാരെ നാടുകടത്തരുതെന്നും റാലിയിൽ പെങ്കടുത്തവർ ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.