ക്വാലാലംപുർ: അഴിമതിക്കേസിൽ മലേഷ്യൻ മുൻ പ്രധാനമന്ത്രി നജീബ് റസാഖിെൻറ ഭാര്യ റുസ്മ മൻസൂറിെന (66) അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പിൽ നജീബിന് വൻ തിരിച്ചടിയായ അഴിമതിക്കേസിലാണ് റുസ്മയെ അഴിമതിവിരുദ്ധ സമിതി അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.
കുറ്റം തെളിഞ്ഞാൽ 15 വർഷംവരെ ജയിൽശിക്ഷ ലഭിക്കാം. കേസിൽ നജീബിനെയും അറസ്റ്റ് ചെയ്തിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തേയും റുസ്മയെ ചോദ്യം ചെയ്തിരുന്നു. ഇവരുടെ വീട്ടിൽനിന്ന് ആഭരണങ്ങളുൾപ്പെടെയുള്ള ആഡംബര വസ്തുക്കളും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. നജീബ് അധികാരത്തിലിരിക്കുേമ്പാൾ റുസ്മയുടെ അത്യാഡംബര ജീവിതവും പരുഷപെരുമാറ്റവും വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
മലേഷ്യയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നജീബ് കൊണ്ടുവന്ന വൺ മലേഷ്യ െഡവലപ്മെൻറ് ബർഹാദി (വൺഎം.ഡി.ബി) പദ്ധതിയിൽനിന്ന് കോടിക്കണക്കിന് രൂപ വെട്ടിച്ചുവെന്നാണ് ആരോപണം. പദ്ധതിയിലേക്ക് കോടികളാണ് വിദേശത്തുനിന്നടക്കം ഒഴുകിയത്. ഇതിൽനിന്ന് 30,000 കോടി രൂപ നജീബിെൻറ സ്വന്തക്കാർ വെട്ടിച്ചതായാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.