ന്യൂയോർക്ക്: പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറും കലാകാരനുമായ പീറ്റർ ബിയേർഡ് (82) അന്തരിച്ചു. ന്യുയോർക്കിലെ മോണ്ടക്കിനടുത്ത് മരങ്ങളാൽ ചുറ്റപ്പെട്ട പ്രദേശത്താണ് പീറ്റർ ബിയേർഡിൻെറ മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുമ്പ് അദ്ദേഹത്തെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം രംഗത്തെത്തിയിരുന്നു.
‘അവൻ ജീവിച്ച പ്രകൃതിയിൽ തന്നെ അവൻ മരിച്ചു’ പീറ്റർ ബിയേർഡിൻെറ കുടുംബം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പീറ്റർ ബിയേർഡിൻെറ മരണകാരണം കണ്ടെത്തിയിട്ടില്ല.
അതേസമയം, മരണം ആത്മഹത്യയാണെന്നോ അസ്വാഭാവികതയുണ്ടെന്നോ കരുതുന്നില്ലെന്ന് ഈസ്റ്റ് ഹാംടൺ പൊലീസ് ക്യാപ്റ്റൻ ക്രിസ്റ്റഫർ ആൻഡേഴ്സൺ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.