വടക്കുകിഴക്കൻ ഫ്ലോറിഡയിലെ നിർമാണ തൊഴിലാളികൾ, യു.എസിൽ കുഴിച്ചിട്ടിരിക്കുന്ന 19-ാം നൂറ്റാണ്ടിലെ ചരിത്രത്തിന്റെ ഭാഗമായ ബോട്ട് കണ്ടെത്തി. ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ടേഷൻ ജീവനക്കാർ റോഡ് നിര്‍മാണത്തിനായി മണ്ണ് നീക്കുന്നതിനിടെയാണ് നൂറ് വര്‍ഷം പഴക്കമുള്ള ബോട്ട് കണ്ടെത്തിയത്. റോഡ് പണി തല്‍ക്കാലം നിര്‍ത്തി ആ ബോട്ട് പൂര്‍ണ്ണമായും പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് തൊഴിലാളികൾ. ഇത് ചരിത്രപ്രസിദ്ധമായ മരക്കപ്പലാണെന്ന് ഫ്ലോറിഡ ഗതാഗത വകുപ്പ് സ്ഥിരീകരിച്ചു.
സെർച്ച് (സൗത്ത് ഈസ്റ്റേൺ ആർക്കിയോളജിക്കൽ റിസർച്ച് ഇൻക്) എന്ന തെക്കുകിഴക്കൻ പുരാവസ്തു ഗവേഷണ സ്ഥാപനത്തിലെ പുരാവസ്തു ഗവേഷകർ 19-ാം നൂറ്റാണ്ടിലേതാണ് ഈ ബോട്ടെന്ന് സ്ഥിരീകരിച്ചു. സംസ്ഥാന ഗതാഗത വകുപ്പ് പുറത്തുവിട്ട ചിത്രങ്ങൾ ഏകദേശം 20 അടി നീളമുള്ള ബോട്ടിന്‍റെ നാശനഷ്ടം സംഭവിക്കാത്ത ഘടന വ്യക്തമാക്കുന്നുണ്ട്.
മത്സ്യബന്ധനത്തിനോ പൊതുഗതാഗതത്തിനോ ഉപയോഗിക്കാവുന്ന കപ്പലുകളുടെ സവിശേഷതകളാണ് ഇതിനുള്ളതെന്ന് സെർച്ച് വൈസ് പ്രസിഡന്‍റ് ജെയിംസ് ഡെൽഗാഡോ വ്യക്തമാക്കി. ബോട്ട് കുഴിച്ചെടുക്കുന്നതിനിടെ പഴയ സെറാമിക് പാത്രങ്ങൾ, കുപ്പികൾ, തുരുമ്പിച്ച ഇരുമ്പ് കഷണങ്ങൾ, ബോട്ടില്‍ ഉപയോഗിച്ചിരുന്ന ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങൾ, അസ്ഥി കഷണങ്ങൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.