ഹവാന: കമ്മ്യൂണിസ്റ്റ് ഭരണവിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ക്യൂബയിൽ ആയിരങ്ങൾ തെരുവിലിറങ്ങി. അപൂർവമായാണ് രാജ്യത്ത് പ്രതിഷേധങ്ങൾ അരങ്ങേറാറുള്ളത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കയാണ്. കോവിഡ് പകരുന്നത് തടയുന്നതിനും മികായേൽ ഡയസ് കെയ്ൻ സർക്കാർ പരാജയമാണെന്നാണ് ആരോപണം.
പലയിടത്തും ജനക്കൂട്ടത്തെ തടയാൻ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കുറച്ചു പേരെ അറസ്റ്റ് ചെയ്തു നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.