വംശഹത്യക്ക് സഹായം നൽകുന്നത് നിർത്തൂ; സെനറ്റിൽ യു.എസ് വിദേശകാര്യ സെക്രട്ടറിയെ തടസ്സപ്പെടുത്തി യുദ്ധവിരുദ്ധ പ്രവർത്തകർ

വാഷിങ്ടൺ: സെനറ്റ് ഹിയറിങ്ങിനിടെ ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് പ്രതിഷേധം ഇരമ്പി. തുടർന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലി​ങ്കന്റെ പ്രസംഗം തടസ്സപ്പെട്ടു. ബ്ലിങ്കൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ നിരവധി പേർ ഒന്നിച്ചു നിന്ന് വെടിനിർത്തലിനായി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ബ്ലിങ്കൻ സംസാരം ഇടക്ക് നിർത്തി.

പ്രതിഷേധത്തെ തുടർന്ന് ഹിയറിങ് പല തവണ തടസ്സപ്പെട്ടതായും റിപ്പോർട്ടുണ്ട്. പിന്നീട് കാപിറ്റോൾ പൊലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ മുറിയിൽ നിന്ന് പുറത്താക്കിയത്. അനധികൃതമായി ഡിർക്സെൻ സെനറ്റ് ഓഫിസിൽ കയറിയതിന് 12 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. സെനറ്റ് നടപടികൾ തടസ്സപ്പെടുത്തിയ സംഘം യുദ്ധവിരുദ്ധ ഗ്രൂപ്പുകളിലെ അംഗങ്ങളാണ്.

പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച പ്രതിഷേധക്കാർ ഗസ്സ ഉപരോധം വേണ്ട എന്നെഴുതിയ പ്ലക്കാർഡുകൾ കൈകളിലേന്തിയിരുന്നു. ഇസ്രായേലിന് ഫണ്ട് നൽകുന്നത് നിർത്തണമെന്നും അവർ ആവശ്യപ്പെട്ടു. ചിലർ രക്തത്തിന്റെ പ്രതീകമായി കൈകളിൽ ചുവന്ന നിറം പുരട്ടിയിരുന്നു. മാനുഷിക കാര്യങ്ങളാൽ വെടിനിർത്തലിന്റെ സാധ്യതയെ കുറിച്ച് പരിശോധിക്കാമെന്നും യുദ്ധം അവസാനിക്കുന്നത് കാണാൻ നമ്മളെല്ലാം ഒരുപോലെ ആഗ്രഹിക്കുന്നുവെന്ന് ബ്ലിങ്കൻ പറഞ്ഞു.

പ്രതിഷേധം തുടരവെ, ഇസ്രായേലിന് ബില്യൺ കണക്കിന് ഡോളർ കൂടി സഹായമായി നൽകണമെന്ന് ​​പ്രസിഡന്റ് ജോ ബൈഡന്റെ രണ്ട് ഉന്നത ഉപദേശകർ ആവശ്യപ്പെട്ടു. യുക്രെയ്ൻ, ഇസ്രായേൽ, യു.എസ് അതിർത്തി സുരക്ഷ എന്നിവക്ക് 106 ബില്യൺ ഡോളറിന്റെ സഹായമാണ് ബൈഡൻ അഭർഥിച്ചത്. യു.എസിന്റെ സഖ്യകക്ഷികളെ പിന്തുണക്കുന്നത് അനിവാര്യമാണെന്ന് വാദിച്ച ബൈഡൻ

യുക്രെയ്ൻ 61.4 ബില്യൺ ഡോളർ അനുവദിക്കണമെന്ന് അഭ്യർഥിച്ചു. ഇസ്രായേലിന് 14.3 ബില്യൺ ഡോളറിന്റെ സഹായവും ആവശ്യപ്പെട്ടു. ഇതിന്റെ വാദം ആരംഭിച്ച​പ്പോൾ മുതൽ പ്രതിഷേധം തുടങ്ങുകയായിരുന്നു.

Tags:    
News Summary - Anti war protesters interrupt Antony Blinken at US Senate hearing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.