കിയവ്: മുന്നറിയിപ്പൊന്നുമില്ലാതെ യുക്രെയ്നിലെത്തി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ആയുധ വിൽപന ലക്ഷ്യംവെച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ റഷ്യ സന്ദർശിക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ബ്ലിങ്കൻ യുക്രെയ്നിലെത്തിയത്.
മുൻകൂട്ടി പ്രഖ്യാപിക്കാത്ത യാത്രയാണിത്. ട്രെയിൻമാർഗമാണ് അദ്ദേഹം കിയവിലെത്തിയത്. അതിനിടെ, യുക്രെയ്നിലെ തെക്കുപടിഞ്ഞാറൻ ഒഡേസ മേഖലയിലെ തുറമുഖ ജില്ലയിൽ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
കിയവിലേക്ക് തൊടുത്ത റഷ്യൻ മിസൈലുകൾ തങ്ങളുടെ വ്യോമ പ്രതിരോധസേന തകർത്തതായി യുക്രെയ്ൻ ഉദ്യോഗസ്ഥർ അറിയിച്ചു. റഷ്യൻ കൂലിപ്പടയായ വാഗ്നർ ഗ്രൂപ്പിനെ ബ്രിട്ടൻ ഭീകര സംഘടനയായി പ്രഖ്യാപിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.