ബർലിൻ: സമൂഹമാധ്യമം വഴി സയണിസ്റ്റ് വിരുദ്ധ പോസ്റ്റിട്ട ജീവനക്കാരിയെ ആപ്പിൾ പുറത്താക്കി. സയണിസ്റ്റുകളെ കൊലപാതകികളും കള്ളന്മാരും എന്ന് വിശേഷിപ്പിച്ചാണ് ജർമൻ സ്വദേശിയായ നതാഷ ദാഹ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. ജർമൻകാരിയായതിൽ അഭിമാനിക്കുന്നുവെന്നും നതാഷ കുറിച്ചു.
''എന്റെ ലിസ്റ്റിലെ ചില സയണിസ്റ്റുകൾക്കായാണീ കുറിപ്പ്. ജർമൻകാരിയായതിൽ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. നിങ്ങൾ ശരിക്കും ആരാണെന്ന് എനിക്കറിയാം. കൊലപാതകികളും കള്ളന്മാരുമാണ്. നിങ്ങൾ രാജ്യങ്ങളിലേക്ക് നുഴഞ്ഞുകയറുന്നു. അവിടങ്ങളിലെ ആളുകളുടെ ജീവിതവും തൊഴിലും വീടുകളും തെരുവുകളും മോഷ്ടിക്കുന്നു. അവരെ ഭീഷണിപ്പെടുത്തുന്നു, വീഴ്ത്തുന്നു, പീഡിപ്പിക്കുന്നു. ആളുകൾ അതിനെതിരെ പ്രവർത്തിക്കുമ്പോൾ നിങ്ങളതിനെ തീവ്രവാദമെന്ന് വിളിക്കുന്നു. തലമുറകളായി നിങ്ങൾ ഇത് ചെയ്തുകൊണ്ടിരിക്കുന്നു. അധിനിവേശം എന്ന കഴിവ് മാത്രമേ നിങ്ങൾക്കുള്ളൂ. നിങ്ങളാണ് യഥാർഥ തീവ്രവാദികൾ. ഇത്തവണ ചരിത്രം ശ്രദ്ധിക്കും.''-എന്നാണ് നതാഷ കുറിച്ചത്.
സ്റ്റോപ്പ്ആന്റിസെമിറ്റിസം (StopAntisemitism) എന്ന പേജില്‍ നതാഷയുടെ പോസ്റ്റും ലിങ്ക്ഡിന്‍ പ്രൊഫൈലും പങ്കുവച്ചിട്ടുണ്ട്. തുര്‍ക്കിയിലെ ഇസ്താബൂളിലാണ് നതാഷയുടെ താമസം.
കുറിപ്പ് വിവാദമായതോടെ നതാഷ തന്‍റെ ഇന്‍സ്റ്റഗ്രാം,ലിങ്ക്ഡിന്‍ പ്രൊഫൈലുകള്‍ ഡിലീറ്റ് ചെയ്തു. ആപ്പിളിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് നതാഷ ദാഹിന്‍റെ പിരിച്ചുവിടലിനെ കുറിച്ച് അറിഞ്ഞതെന്ന് സ്റ്റോപ്പ് ആന്റിസെമിറ്റിസത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ലിയോറ റെസ് ന്യൂയോർക്ക് പോസ്റ്റിനോട് വെളിപ്പെടുത്തി. അതേസമയം ആപ്പിളിലെ പല ജീവനക്കാരും ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തെക്കുറിച്ച് പരസ്യമായി തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സി.ഇ.ഒ ടിം കുക്ക് ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.