ബ്വേനസ് എയ്റിസ്: ഗർഭച്ഛിദ്രം നിയമ വിധേയമാക്കുന്ന കരട് ബില്ലിന് അർജൻറീനയുടെ പാർലമെൻറ് അധോസഭ അംഗീകാരം നൽകി. 14 ആഴ്ചവരെ പ്രായമായ ഗർഭം അലസിപ്പിക്കാൻ നിയമപരമായി അംഗീകാരം നൽകുന്ന വ്യവസ്ഥകൾ അടങ്ങിയതാണ് ബിൽ. വെള്ളിയാഴ്ച രാവിലെ നടന്ന പാർലമെൻറ് സമ്മേളനത്തിൽ പ്രസിഡൻറ് ആൽബർട്ടോ ഫെർണാണ്ടസ് അവതരിപ്പിച്ച കരട് ബിൽ 117നെതിരെ 131 വോട്ടുകൾക്കാണ് പാസായത്. ആറ് അംഗങ്ങൾ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു.
അധോസഭ പാസാക്കിയതോടെ ബിൽ സെനറ്റിെൻറ പരിഗണനക്ക് വിടും. ഇവിടെ ബില്ലിനെതിരെ ശക്തമായ വോട്ടെടുപ്പുതന്നെയാണ് പ്രതീക്ഷിക്കുന്നത്. സെനറ്റ് അംഗീകാരം നൽകിയാൽ ബിൽ പ്രാബല്യത്തിൽ വരും. 2018ലും സമാന ബിൽ സെനറ്റിെൻറ പരിഗണനക്ക് വന്നിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
അതേസമയം, വ്യാഴാഴ്ച രാത്രി മുഴുവൻ ബിൽ അനുകൂലികൾ പച്ച മുഖംമൂടി ധരിച്ച് പാർലമെൻറിെൻറ പ്രഖ്യാപനത്തിന് കാതോർത്ത് തെരുവിൽ ഒത്തുകൂടിയിരുന്നു. അതേസമയം, എതിർക്കുന്നവർ ഇളംനീല നിറമുള്ള തട്ടം തലയിൽ അണിഞ്ഞാണ് നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
തെക്കേ അമേരിക്കൻ രാജ്യമായ അർജൻറീന ഫ്രാൻസിസ് മാർപാപ്പയുടെ ജന്മസ്ഥലംകൂടിയാണ്.
ഇക്കാരണങ്ങൾകൊണ്ടുതന്നെ ബില്ലിന് രാഷ്ട്രീയപരമായും മതപരമായും ഏറെ പ്രാധാന്യമുണ്ട്. അർജൻറീനയിൽ ഇത്തരമൊരു നിയമം പ്രാബല്യത്തിൽ വരുന്നതോടെ റോമൻ കത്തോലിക്കാ മേഖലയിലെ മറ്റു നിരവധി രാജ്യങ്ങൾ സ്ത്രീകൾക്ക് കൂടുതൽ പ്രത്യുൽപാദന അവകാശങ്ങൾ നൽകാൻ മുന്നോട്ടുവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.