Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗർഭച്ഛിദ്രം...

ഗർഭച്ഛിദ്രം നിയമവിധേയമാക്കാൻ ഒരുങ്ങി അർജൻറീന

text_fields
bookmark_border
ഗർഭച്ഛിദ്രം നിയമവിധേയമാക്കാൻ ഒരുങ്ങി അർജൻറീന
cancel

ബ്വേ​ന​സ്​ എ​യ്​​റി​സ്​: ഗ​ർ​ഭ​ച്ഛി​ദ്രം നി​യ​മ വി​ധേ​യ​മാ​ക്കു​ന്ന ക​ര​ട്​ ബി​ല്ലി​ന്​ അ​ർ​ജ​ൻ​റീ​ന​യു​ടെ പാ​ർ​ല​​മെൻറ്​​ അ​ധോ​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. 14 ആ​ഴ്​​ച​വ​രെ പ്രാ​യ​മാ​യ ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ നി​യ​മ​പ​ര​മാ​യി അം​ഗീ​കാ​രം ന​ൽ​കു​ന്ന വ്യ​വ​സ്ഥ​ക​ൾ അ​ട​ങ്ങി​യ​താ​ണ്​ ബി​ൽ. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ന​ട​ന്ന പാ​ർ​ല​മെൻറ്​ സ​മ്മേ​ള​ന​ത്തി​ൽ ​പ്ര​സി​ഡ​ൻ​റ്​ ആ​ൽ​ബ​ർ​​ട്ടോ ഫെ​ർ​ണാ​ണ്ട​സ്​ അ​വ​ത​രി​പ്പി​ച്ച ക​ര​ട്​ ബി​ൽ 117നെ​തി​രെ 131 വോ​ട്ടു​ക​ൾ​ക്കാ​ണ്​ പാ​സാ​യ​ത്. ആ​റ്​ ​അം​ഗ​ങ്ങ​ൾ വോ​​ട്ടെ​ടു​പ്പി​ൽ​നി​ന്നു വി​ട്ടു​നി​ന്നു.

അ​ധോ​സ​ഭ പാ​സാ​ക്കി​യ​തോ​ടെ ബി​ൽ സെ​ന​റ്റി​െൻറ പ​രി​ഗ​ണ​ന​ക്ക്​ വി​ടും. ഇ​വി​ടെ ബി​ല്ലി​നെ​തി​രെ ശ​ക്ത​മാ​യ വോ​​ട്ടെ​ടു​പ്പു​ത​ന്നെ​യാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്​. സെ​ന​റ്റ്​ അം​ഗീ​കാ​രം ന​ൽ​കി​യാ​ൽ ബി​ൽ​ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. 2018ലും ​സ​മാ​ന ബി​ൽ​ സെ​ന​റ്റി​െൻറ പ​രി​ഗ​ണ​ന​ക്ക്​ വ​​ന്നി​രു​ന്നെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, വ്യാ​ഴാ​ഴ്​​ച രാ​ത്രി മു​ഴു​വ​ൻ ബി​ൽ അ​നു​കൂ​ലി​ക​ൾ പ​ച്ച മു​ഖം​മൂ​ടി ധ​രി​ച്ച്​​ പാ​ർ​ല​മെൻറി​െൻറ പ്ര​ഖ്യാ​പ​ന​ത്തി​ന്​ കാ​തോ​ർ​ത്ത്​ തെ​രു​വി​ൽ ഒ​ത്തു​കൂ​ടി​യി​രു​ന്നു. അ​തേ​സ​മ​യം, എ​തി​ർ​ക്കു​ന്ന​വ​ർ ഇ​ളം​നീ​ല നി​റ​മു​ള്ള ത​ട്ടം ത​ല​യി​ൽ അ​ണി​ഞ്ഞാ​ണ്​ ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

തെ​ക്കേ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ അ​ർ​ജ​ൻ​റീ​ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ജ​ന്മ​സ്ഥ​ലം​കൂ​ടി​യാ​ണ്.

ഇ​ക്കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ടു​ത​ന്നെ ബി​ല്ലി​ന്​ രാ​ഷ്​​ട്രീ​യ​പ​ര​മാ​യും മ​ത​പ​ര​മാ​യും ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. അ​ർ​ജ​ൻ​റീ​ന​യി​ൽ ഇ​ത്ത​ര​മൊ​രു നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ റോ​മ​ൻ ക​ത്തോ​ലി​ക്കാ മേ​ഖ​ല​യി​ലെ മ​റ്റു​ നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ സ്ത്രീ​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്ര​ത്യു​ൽ​പാ​ദ​ന അ​വ​കാ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ മു​ന്നോ​ട്ടു​വ​രു​മെ​ന്നാ​ണ്​ രാ​ഷ്​​ട്രീ​യ നി​രീ​ക്ഷ​ക​ർ ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AbortionArgentina
News Summary - Argentina lower house approves landmark bill to legalize abortion
Next Story